സീസണിലെ മൂന്നാം കിരീടത്തിനായി സിറ്റി; നാലാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ട് ഇൻ്റർ മിലാൻ

ചാമ്പ്യൻസ് ലീഗ് ഫൈനലിനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍മിലാനും. ഞായറാഴ്ച പുലർചെ പന്ത്രണ്ടരക്ക് ഇസ്താംബുളിലാണ് ഫൈനൽ. ഇന്റര്‍മിലാന്‍ നാലാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടു മ്പോള്‍ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് സിറ്റി ഇറങ്ങുക.

Also Read: നെയ്മറെ വേണ്ടേ വേണ്ട; കാരണം വെളിപ്പെടുത്തി സാവി

ഇന്റര്‍, എസി മിലാനെയും മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡിനെയുമാണ് സെമിയില്‍ പരാജയ പെടുത്തിയത്. പ്രീമിയര്‍ ലീഗും എഫ്എ കപ്പും സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സീസണില്‍ മൂന്നാം കിരീടം നേട്ടം സ്വന്തമാക്കാനുള്ള അവസരവും  മുന്നിലുണ്ട്. ജയിച്ചാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലീഷ് ടീമായി സിറ്റി മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News