ഇനി നോട്ടം ട്രിപ്പിൾ നേട്ടത്തിനായി; എഫ്എ കപ്പിൽ മുത്തമിട്ട് ഗാർഡിയോളയും പിള്ളേരും

എഫ് എ കപ്പ് ഫൈനലിലെ വെംബ്ലിയിലെ മാഞ്ചസ്റ്റര്‍ യുദ്ധത്തില്‍ പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിക്ക് കിരീടം. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു  യുണൈറ്റഡിനെ സിറ്റി തകർത്തത്. ഇതോടെ മാഞ്ചസിറ്റിയുടെ കീരീടനേട്ടങ്ങളുടെ എണ്ണം ഏഴായി മാറി.

കളിതുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ യുണൈറ്റഡിൻ്റെ വല കുലുക്കി സിറ്റി നിലപാടറിയിച്ചു. ഇല്‍കെ ഗുണ്ടോഗനാണ് ഗോള്‍ നേടിയത്. എന്നാല്‍ ആദ്യപകുതിയിലെ അരമണിക്കൂര്‍ കഴിയുമ്പോഴെക്കും യുണൈറ്റഡ് തിരിച്ചടിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് സിറ്റിക്ക് വേണ്ടിഗോള്‍ മടക്കി. ആദ്യപകുതിയില്‍ ഇരുടീമും സമനിലയിൽ പൊരുതി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സിറ്റി വീണ്ടും യുണൈറ്റഡിൻ്റെ വലയിലേക്ക് നിറയൊഴിച്ചു. ഇല്‍കെ ഗുണ്ടോഗൻ തന്നെയാണ് വീണ്ടും ഗോൾ നേടിയത. ഗുണ്ടോഗൻ ഇരട്ട ഗോളിന് ശേഷം ഇരുടീമിനും ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും പന്ത് വലയില്‍ എത്തിയില്ല.

ഈ സീസണി സീസണില്‍ മൂന്നാം കിരീട നേട്ടത്തിലേക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി കുതിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും എഫ്എ കപ്പിലും കിരീടം ചൂടിയ സിറ്റിക്ക് മുന്നിലുള്ളത് ഇനി ചാമ്പ്യന്‍സ് ലീഗാണ്. ജൂണ്‍ പത്തിന് ഇന്റര്‍ മിലാനുമായി ഇസ്താംബുളിലാണ് കലാശ പോരാട്ടം. ലീഗിൽ സിറ്റിക്ക് കിരീടം നേടിയിൽ ഇംഗ്ലിഷ് ഫുട്‌ബോളില്‍ ഇതുവരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാത്രം കൈവരിച്ചിട്ടുള്ള ‘ട്രിപ്പിൾ നേട്ടം’ സിറ്റിയും സ്വന്തമാക്കും. 1999ലായിരുന്നു യുണൈറ്റഡിന്റെ ചരിത്ര നേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News