‘പൊലീസുകാരൻ നിരപരാധി, സംഘർഷത്തിൽ നിന്നും രക്ഷപ്പെടുത്തി’; തട്ടുകട ഉടമയെ ആക്രമിച്ചെന്ന കേസിൽ പൊലീസ്‌ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് പ്രതികാര നടപടി ?

Mangalapuram Assault Case

തിരുവനന്തപുരം മംഗലപുരത്ത് തട്ടുകട ഉടമയെ ആക്രമിച്ചെന്ന കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ്‌ ഉദ്യോഗസ്ഥൻ നിരപരാധിയെന്ന് പരാതിക്കാരൻ. കേരള പോലീസ് അസോസിയേഷൻ നേതാവായ അപ്പുവിനെ കേസിൽ പ്രതി ചേർത്ത് സസ്പെൻഡ് ചെയ്തത് പ്രതികാര നടപടി എന്നാണ് ആക്ഷേപം. അപ്പുവിന്റെ പേര് തന്റെ പരാതിയിൽ ഉണ്ടായിരുന്നില്ലെന്നും അപ്പു തന്നെ ആക്രമിച്ചിട്ടില്ലെന്നും കാട്ടി എസ്പിക്കും ഡിവൈഎസ്പിക്കും മൊഴി നൽകിയതായും തട്ടുകട ഉടമ ഷിബു കൈരളി ന്യൂസിനോട് പറഞ്ഞു.

ഇക്കഴിഞ്ഞ പതിനെട്ടാം തീയതി രാത്രി 2:00 മണിയോടെയാണ് പള്ളിപ്പുറത്ത് തട്ടുകട നടത്തുകയായിരുന്ന ഷിബുവിനെ ഒരു സംഘം ആക്രമിച്ചത്. 20 വർഷം മുമ്പുണ്ടായ തർക്കങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മർദ്ദനം. തന്റെ സുഹൃത്തായ നിസാമും കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറിയായ അപ്പുവും പിന്നീടാണ് മറ്റൊരു കാറിൽ അവിടെയെത്തിയത്. നിസാമാണ് സംഘർഷത്തിൽ നിന്നും തന്നെ രക്ഷപ്പെടുത്തിയതെന്നും പരാതിക്കാരൻ ആയ തട്ടുകട ഉടമ ഷിബു.

ALSO READ: എംജി സർവകലാശാല ആശയങ്ങളുടെ ആയുധപ്പുര; നാട്ടകം സുരേഷിന് മറുപടിയുമായി സഞ്ജീവ് പി.എസ്

എന്നാൽ പിന്നീട് കേൾക്കുന്നത് അപ്പുവിനെ അഞ്ചാം പ്രതിയാക്കി കേസെടുത്ത് സസ്പെൻഡ് ചെയ്തു എന്നതാണ്. അപ്പുവിന്റെ പേര് പരാതിയിൽ ഉണ്ടായിരുന്നില്ലെന്നും അപ്പു തന്നെ ആക്രമിച്ചിട്ടില്ലെന്നും ഷിബു വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്പിക്കും ഡിവൈഎസ്പി ക്കും മൊഴി നൽകി എന്നും ഷിബു.

അതേസമയം പോലീസ് അസോസിയേഷൻ നേതാവായ അപ്പുവിനെതിരായ നടപടി രാഷ്ട്രീയ വൈരാഗ്യം എന്നാണ് ആക്ഷേപം. അന്യായമായി സ്ഥലം മാറ്റിയ നടപടിക്കെതിരെ അപ്പു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്നും സ്റ്റേ വാങ്ങിയിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് കേസും സസ്‌പെൻഷനും എന്നാണ് വിമർശനം. ജൂൺ രണ്ടിന് എസ് പി ലീവിൽ പ്രവേശിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു അപ്പുവിനെതിരായ സസ്പെൻഷൻ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News