മംഗ്ല ലക്ഷദ്വീപ് എക്സ് പ്രസ്സിൽ വെള്ളം കയറി; യാത്രക്കാർ ദുരിതത്തിൽ

ഡൽഹിയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന മംഗ്ല ലക്ഷദ്വീപ് എക്സ് പ്രസ്സിൽ വെള്ളം കയറി യാത്രക്കാർ ദുരിതത്തിൽ. 12618  നമ്പർ ട്രെയിനിലെ എ സി ബി2 കോച്ചിലായിരുന്നു ചോർച്ച മൂലം വെള്ളം വീഴുന്നത്. യാത്രക്കാർ സംഭവത്തിന്റെ വീഡിയോ പകർത്തിയിട്ടുണ്ട്.

also read: സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും; ടോട്ടെക്സ് മാതൃക ഒഴിവാക്കും

ട്രെയിനിന്റെ മുകളിലൂടെ വെള്ളം താഴേക്ക് വീഴുന്നത് മൂലം യാത്രക്കാർ ദുരിതത്തിലാണ്. സംഭവത്തിൽ യാത്രക്കാർ പരാതി നൽകിയിരുന്നു. മഡ്ഗാവ് സ്റ്റേഷനിൽ എത്തുമ്പോൾ പരിഹാരം ചെയ്യാമെന്ന് പറഞ്ഞെങ്കിലും ഇതുവരെയും നടപടി ഒന്നും എടുത്തില്ലെന്നാണ് യാത്രക്കാർ പറയുന്നത്. വെള്ളം കയറിയത് മൂലം യാത്രക്കാർക്ക് ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

also read: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 21.85 ലക്ഷം രൂപയുടെ 422 ഗ്രാം സ്വർണം പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News