
മധുരമൂറുന്ന നാടൻ മാമ്പഴങ്ങൾ ഏറെ കിട്ടുന്ന കാലമാണിപ്പോൾ. പോഷകഗുണങ്ങളടങ്ങിയ മാമ്പഴം അളവിൽ കവിഞ്ഞ് കഴിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. വൈറ്റമിൻ സി, വൈറ്റമിൻ എ തുടങ്ങിയവയും നിരവധി ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്ന മാമ്പഴം ഒരു സമീകൃത ഭക്ഷണമാണ്. എന്നാൽ അവ അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നാണ് വിദഗ്ദർ പറയുന്നത്.
മാമ്പഴത്തിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. മാമ്പഴത്തിന്റെ ഗ്ലൈസെമിക ഇൻഡക്സ് മിതമാണെങ്കിലും ഒരുപാട് മാങ്ങ ഒരു സമയം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകും. പ്രമേഹരോഗമുള്ളവർ വളരെ ശ്രദ്ധയോടെ മാത്രമേ മാമ്പഴം കഴിക്കാവൂ. അതേസമയം, അമിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കുമെന്നാണ് പഠനങ്ങളിൽ സൂചിപ്പിക്കുന്നത്. ചില ആളുകളിൽ മാങ്ങയുടെ തൊലിയിലടങ്ങിയ ചില സംയുക്തങ്ങൾ അലർജി ഉണ്ടാക്കാനും സാധ്യതയുണ്ട്. മാമ്പഴത്തിൽ വളരെയധികം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വയറിളക്കം, വയറുവേദന, വായുകോപം, വയറിന് അസ്വസ്ഥത എന്നിവയുണ്ടാക്കാനും കാരണമാകും.
also read:പഴയ പൊള്ളലേറ്റ പാട് കാൻസർ ഉണ്ടാക്കാം ! ഗവേഷകർ പറയുന്നത് ഇങ്ങനെ
ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ദിവസം ഒരു കപ്പ് ( 150 മുതൽ 200 ഗ്രാം വരെ) മാമ്പഴം കഴിക്കാമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. നട്സ്, യോഗർട്ട് ഇവ മാമ്പഴത്തിനൊപ്പം കഴിക്കാവുന്നതാണ്. ദഹനക്കേടും ബ്ലോട്ടിങ്ങ് അഥവാ വയറു കമ്പിക്കലും തടയാൻ രാത്രി വളരെ വൈകി കൂടിയ അളവിൽ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

