സ്വാദൂറും മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം എളുപ്പത്തില്‍

ഇപ്പോള്‍ നമ്മുടെ നാട്ടില്‍ മാങ്ങാ സീസനാണ്. അതുകൊണ്ടു തന്നെ മാങ്ങ കൊണ്ടുള്ള നിരവധി പരീക്ഷണങ്ങള്‍ നമ്മള്‍ നടത്താറുണ്ട്. സ്വാദൂറും മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

പഴുത്ത മാങ്ങ – 4 എണ്ണം

തേങ്ങ തിരുമ്മിയത്- 1 മുറി

തൈര് – 3 കപ്പ്

മുളക് പൊടി – ഒരു ടി സ്പൂണ്‍

മഞ്ഞള്‍ പൊടി അര ടി സ്പൂണ്‍

ജീരകം – ഒരു നുള്ള്

കറി വേപ്പില – ഒരു തണ്ട്

താളിക്കാന്‍

വെളിച്ചെണ്ണ – രണ്ടു ടി സ്പൂണ്‍

ഉലുവ – ഒരു നുള്ള്

കടുക് – അര ടി സ്പൂണ്‍

വറ്റല്‍ മുളക് – രണ്ടു എണ്ണം

കറി വേപ്പില -നാല് അഞ്ചു ഇതള്‍

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

പാകത്തിന് മഞ്ഞളും മുളകുപൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ഒഴിച്ച് മാമ്പഴം വേവിക്കുക. തേങ്ങയും ജീരകവും കറി വേപ്പിലയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. മാമ്പഴം വെന്തു കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഇളക്കി യാതിനുശേഷം തൈര് ഉടച്ചു ചേര്‍ക്കുക .തിളക്കാന്‍ അനുവദിക്കരുത് .നന്നായി ചൂടാകുമ്പോള്‍ വാങ്ങി വെക്കുക .ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറി വേപ്പില, ഉലുവ ,വറ്റല്‍ മുളക് എന്നിവ വറുത്തു,ഇതു കറിയില്‍ താളിക്കാന്‍ ഇടുക .മാമ്പഴ പുളിശ്ശേരി തയ്യാറായി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here