
മന്ത്രി സ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ അതൃപ്തി തുടരുന്നതിനിടെ മുഖ്യമന്ത്രി വി ഡി സതീശനെ കണ്ട് നിയുക്ത എംഎൽഎ മാണി സി കാപ്പൻ. മന്ത്രി പദം നൽകാത്ത ആദ്യ ടേമിൽ ക്യാബിനറ്റ് പദവി നൽകണമെന്ന് ആവശ്യപ്പെട്ടെന്നാണ് വിവരം. സമാന ആവശ്യം ഉന്നയിച്ച് മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാരെയും മാണി സി കാപ്പൻ കാണുമെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രിയെ കണ്ടത് പാലായ്ക്കുള്ള ബജറ്റ് വിഹിതത്തെക്കുറിച്ച് ചർച്ച ചെയ്യാനാണെന്നാണ് മാണി സി കാപ്പൻ പറയുന്നത്.
അതേസമയം, അഞ്ചു വർഷം തന്നെ മന്ത്രിസ്ഥാനം വേണമെന്നാണ് മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞത്. വി ഡി സതീശൻ പാലായിൽ എത്തി ഇക്കാര്യം പ്രസംഗിച്ചതാണ്. അങ്ങോട്ട് പോകുന്ന കാറിൽ ആയിരിക്കില്ല കാപ്പൻ തിരികെ വരിക, കൊടിവെച്ച കാറിൽ ആയിരിക്കും തിരിച്ചു വരികയെന്ന് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു. രമേശ് ചെന്നിത്തലയും സമാനമായി കൺവെൻഷനിൽ പ്രസംഗിച്ചിരുന്നു. പറഞ്ഞവർ വാക്കു പാലിക്കണം. ടീം യു ഡി എഫ് എന്നല്ലേ പറയുന്നത്. താനും അതിന്റെ ഭാഗമല്ലേയെന്ന് മാണി സി കാപ്പൻ ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

