
പറക്കാൻ അനുവാദം ചോദിക്കരുത്. പക്ഷികൾക്ക് പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല. എന്നാൽ സ്വാതന്ത്രരായ പക്ഷികൾ പോലും ഇപ്പോൾ ആകാശത്തെ നിരീക്ഷിക്കണം. പരുന്തും, കഴുകന്മാരും എപ്പോഴും വേട്ടയാടാൻ പിന്നാലെയുണ്ട്. വേട്ടക്കാർ ദേശസ്നേഹത്തിന്റെ തൂവൽ അണിഞ്ഞുവരുമ്പോൾ സ്വാതന്ത്ര്യം സൗജന്യമല്ല. എന്നായിരുന്നു മാണിക്കം ടാഗോറിന്റെ വിമർശനം.

അതേസമയം, മോദി സ്തുതിയിലും ലേഖനത്തിലും ശശി തരൂരിനെതിരെ നടപടിയെടുക്കാതെ വിമര്‍ശനങ്ങളും ഒളിയമ്പുകളുമായി കോണ്‍ഗ്രസ് നേതൃത്വം. തരൂര്‍ എഴുതുന്നതോര്‍ത്ത് തല പുണ്ണാക്കുന്നില്ലെന്നും രാജ്യസുരക്ഷയും ഐക്യവുമാണ് പ്രധാനമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. വ്യക്തികളുടെ നിലപാടല്ല പാര്‍ട്ടി നിലപാടെന്ന് കെ സി വേണുഗോപാല്‍.
Also Read: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് വിവാദം: ഉപാധികളോടെ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി കോണ്‍ഗ്രസ്
നരേന്ദ്രമോദിയെ ദിനംപ്രതി വാഴ്ത്തുകയും നിരന്തരം ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്ന ശശി തരൂരിനെതിരെ ശക്തമായ നടപടി എടുക്കാനാവാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോടുളള മാധ്യമങ്ങളുടെ ചോദ്യത്തിലും നടപടിയെടുക്കാനാവില്ലെന്ന് വ്യക്തമാക്കി. എഴുതാനറിയുന്നവര്‍ പലതും എഴുതും. അതോര്‍ത്ത് തല പുണ്ണാക്കുന്നില്ലെന്നും രാജ്യത്തിന്റെ സുരക്ഷയും ഐക്യവുമാണ് കോണ്‍ഗ്രസിന് പ്രധാനമെന്നും ഖര്‍ഗെ പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here