മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചേക്കും, ഗവര്‍ണറുമായി കൂടിക്കാ‍ഴ്ച് ഉടന്‍

മാസങ്ങളായി കത്തി നില്‍ക്കുന്ന മണിപ്പൂര്‍ കലാപത്തിന് പിന്നാലെ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചേക്കുമെന്ന് സൂചന. ഉച്ചയ്ക്ക് ഒരുമണിക്ക് ബിരേന്‍ സിങ് ഗവര്‍ണറെ കാണും. മണിപ്പുരിൽ സംഘർഷം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് രാജിനീക്കം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടിട്ടും കലാപം നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുക‍ഴിഞ്ഞു.

ALSO READ: കുഞ്ഞുണ്ടാകാത്തതിന് ഭാര്യയെ കാറിലിട്ട് ജീവനോടെ കത്തിച്ച് അപകടമരണമെന്ന് വരുത്തി തീര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍

ബിരേൻ സിങ് രാജിവയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു കുക്കി വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഒരുവിഭാഗത്തിനു മുഖ്യമന്ത്രിയിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടുവെന്നും ഇവർ വ്യക്തമാക്കി. എന്നാൽ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി. സർക്കാർ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News