മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവെക്കണം; സി പി ഐ എം പൊളിറ്റ് ബ്യൂറോ

മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജി വെക്കണമെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ. പ്രതിഷേധ പ്രവർത്തനങ്ങളിലും ഇരകളായ സ്ത്രീകളോടും മണിപ്പൂരിലെ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നെന്നും ബി ജെ പി യും കേന്ദ്ര സർക്കാരും മണിപ്പൂർ സർക്കാരിനെ സംരക്ഷിക്കുകയാണെന്നും പൊളിറ്റ് ബ്യൂറോ അപലപിച്ചു.

also read; മണിപ്പൂരിൽ ആദിവാസി സ്ത്രീകൾക്ക് നേരെ നടന്ന സംഭവം അതി ദാരുണവും ക്രൂരവുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

രണ്ട് യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ കുറ്റവാളികളെ മണിപ്പൂർ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്നും കുടുംബാംഗങ്ങൾ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കാൻ തയ്യാറായില്ലെന്നും പൊളിറ്റ് ബ്യൂറോ കൂട്ടിച്ചേർത്തു.

also read; 14 ഇറാഖി ബാങ്കുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

രണ്ടര മാസമായി മണിപ്പൂർ കത്തിയമരുകയാണ്. രണ്ടര മാസങ്ങൾക്കു ശേഷമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന സംഭവത്തെയും മണിപ്പൂരിലെ അക്രമത്തിന്റെ തീവ്രതയും നിസ്സാരമാക്കി – പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News