
മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവെച്ചു. ആഭ്യന്തരമന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. രാജി കലാപം ആരംഭിച്ച് ഒന്നര വർഷങ്ങൾക്ക് ശേഷം. കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന ഭീഷണിയുയര്‍ത്തിയതാണ് മുഖ്യമന്ത്രിയുടെ രാജിക്ക് പ്രധാന പങ്കുവഹിച്ചെതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിരേന്‍ സിംഗ് രാജിവയ്ക്കണമെന്ന ആവശ്യം ബിജെപി എംഎല്‍എമാര്‍ അടക്കം ഉയര്‍ത്തിയ സാഹചര്യത്തില്‍ അവരുടെ പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുമുണ്ടായിരുന്നു.
ALSO READ: ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വര്‍ണ തട്ടിപ്പ്; രണ്ടാം പ്രതിയെ കോടതിയില്‍ ഹാജരാക്കും
ബിരേന്‍ സിംഗി രാജി വെച്ചതോടെ മണിപ്പൂര്‍ നിയമസഭാ സമ്മേളനം മാറ്റിവെച്ചു. ഗവര്‍ണര്‍ അജയ്കുമാര്‍ ബെല്ലെയാണ് ഇത് സംബന്ധിച്ച കാര്യം വ്യക്തമാക്കിയത്. നിയമസഭാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ ഇരിക്കെയാണ് ബിരേന്‍ സിംഗിന്റെ രാജി. മുഖ്യമന്ത്രിക്കുനേരെ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് ബിരേന്‍ സിംഗിന്റെ രാജിയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി പ്രതികരിച്ചു.
ALSO READ: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകന്‍ അപകടത്തില്‍ മരിച്ചു
അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട ചര്‍ച്ചയിലാണ് ബിജെപി. സംസ്ഥാന ഘടകത്തിന്റെ താല്‍പര്യവും പരിഗണിച്ചായിരിക്കും ദേശീയ നേതൃത്വം പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക. മണിപ്പൂര്‍ കലാപം ആരംഭിച്ച് ഒന്നര വര്‍ഷത്തിനു ശേഷമാണ് ബിരേന്‍ സിംഗിന്റെ രാജി. കലാപത്തിനുശേഷം സമാധാനം പുനസ്ഥാപിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയുടെ രാജ്യം ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ വരെ രംഗത്തെത്തിയിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

