
രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരില്‍ സംഘഷം രൂക്ഷമാകുന്നു. കുക്കി – മേയ്തി സംഘടനകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടത്തിയ ചര്‍ച്ചയിലും സമവായമായില്ല.. സംസ്ഥാനത്ത് സമാധാനം അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് കേന്ദ്രം നടത്തുന്നതെന്ന വിമര്‍ശനം ശക്തമാകുന്നു.
വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെയും സംഘര്‍ഷത്തിന് അയവില്ല.. കുക്കികള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണെന്നും സംസ്ഥാനത്ത് സമാധാനം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നുമാണ് കുക്കീസ് സംഘടനകളുടെ വിമര്‍ശനം.
ALSO READ: പാകിസ്ഥാൻ സൈനിക താവളത്തിൽ ചാവേറാക്രമണം; 10 തീവ്രവാദികളെ വധിച്ചു, ആക്രമണം ട്രെയിൻ റാഞ്ചലിന് പിന്നാലെ
മെയ്തി ഭൂരിപക്ഷ മേഖലയില്‍ കുട്ടികള്‍ക്ക് ഇപ്പോഴും പ്രവേശനം നിഷേധിച്ച നിലപാടിനെയും സംഘടനകള്‍ ചോദ്യം ചെയ്യുന്നു. കുക്കി വിഭാഗങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.. കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഉപദേഷ്ടാവ് എ കെ മിശ്രയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായില്ല.
സുരക്ഷാസേനയുടെ വെടിവെപ്പില്‍ കുക്കി യുവാവ് മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ ഉപരോധം പിന്‍വലിക്കണം എന്നാവശ്യം കുട്ടികള്‍ അംഗീകരിച്ചെങ്കിലും സംഘര്‍ഷ ബാധിത മേഖലകളിലെ എല്ലാ റോഡുകളും തുറന്നു നല്‍കിയില്ലെന്ന നിലപാടിലാണ് കുക്കികള്‍. ഏകപക്ഷീയമായ സര്‍ക്കാര്‍ നടപടി അല്ല മറിച്ച് സംസ്ഥാനത്ത് വേണ്ടത് രാഷ്ട്രീയ പരിഹാരമാണെന്ന് ആവശ്യമാണ് ഉയരുന്നത്..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

