മണിപ്പൂര്‍ സംഘര്‍ഷം, കുക്കി വിഭാഗത്തെ കുറ്റപ്പെടുത്തി അമിത് ഷാ

മണിപ്പൂര്‍ സംഘര്‍ഷം, സ്ഥിതി മെച്ചപ്പെടുന്നതായി സംസ്ഥാന ഭരണകൂടം. മിക്ക ജില്ലകളിലെയും സ്ഥിതി സാധാരണ നിലയിലേക്ക്. 5 ജില്ലകളില്‍ കര്‍ഫ്യൂ പൂര്‍ണമായി പിന്‍വലിക്കുകയും 11 ജില്ലകളില്‍ കര്‍ഫ്യൂ ഇളവ് ഏര്‍പ്പെടുത്തുകയും ചെയ്തു. അതേസമയം കുക്കി വിഭാഗത്തെ പരോക്ഷമായി കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മണിപ്പൂരില്‍ മെയ് 3 ന് ആരംഭിച്ച രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് കൂടുതല്‍ അയവുണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മിക്ക ജില്ലകളിലും സ്ഥിതി സാധാരണ ഗതിയിലേക്ക് മടങ്ങുന്നു. ഈ സാഹചര്യത്തില്‍ 5 ജില്ലകളില്‍ കര്‍ഫ്യൂ പൂര്‍ണമായി പിന്‍വലിക്കുകയും 11 ജില്ലകളില്‍ കര്‍ഫ്യൂ ഇളവ് ഏര്‍പ്പെടുത്തുകയും ചെയ്തു.

സുരക്ഷ ഏജന്‍സികള്‍ ഏകോപിപ്പിച്ചുള്ള ശ്രമങ്ങള്‍ നടത്തുന്നതിനാല്‍ ആളൊഴിഞ്ഞ വീടുകള്‍ അക്രമികള്‍ വെടിവയ്ക്കുകയോ കത്തിക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ക്ക് കുറവുണ്ടായതായാണ് വിലയിരുത്തല്‍. 272 ദുരിതാശ്വാസ ക്യാമ്പുകളിലായി 37,450 പേരാണ് നിലവില്‍ അഭയം തേടിയിരിക്കുന്നത്. ഒരു മാസത്തെ സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 98 പേരാണ്.

Also Read:കേന്ദ്ര സർക്കാർ ബ്രിജ് ഭൂഷനെ ഭയപ്പെടുന്നത് എന്തുകൊണ്ട്?

https://www.kairalinewsonline.com/why-is-central-government-afraid-of-brij-bhushan

അതേസമയം കുക്കി വിഭാഗത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരോക്ഷമായി കുറ്റപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിപ്പിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഭീകരര്‍ ആയുധങ്ങള്‍ അടിയറവയ്ക്കണമെന്നും അമിത് ഷാ ഇംഫാലിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കുക്കി ഭീകരസംഘടനകളാണെന്ന മെയ്ത്തീ വിഭാഗത്തിന്റെ ആരോപണം ശരിവയ്ക്കുന്ന പരാമര്‍ശമാണ് അമിത് ഷാ നടത്തിയത്. മണിപ്പുരില്‍ പ്രശ്നക്കാര്‍ കൂടുതലും ക്രൈസ്തവ വിശ്വാസികളായ കുക്കി ഗോത്രവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഭീകരസംഘടനകളാണെന്ന സംസ്ഥാന ബിജെപി സര്‍ക്കാരിന്റെ നിലപാടിനോട് യോജിച്ച് നില്‍ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ വാദവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News