മണിപ്പൂർ സംഘർഷം; സിബിഐ അന്വേഷണം ആരംഭിച്ചു

മണിപ്പൂർ സംഘർഷത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു.കലാപത്തിന്റെ ഗൂഢാലോചന ഉൾപ്പടെയുള്ള 6 കേസുകളുടെ അന്വേഷണമാണ് സിബിഐ നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മണിപ്പൂരിലെത്തി ചർച്ചകൾ നടത്തിയിരുന്നെങ്കിലും സമാധാനം പുനഃസ്ഥാപിക്കാൻ സാധിച്ചിരുന്നില്ല. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ മണിപ്പൂരിലെത്തി മുഖ്യമന്ത്രി ബീരേൻ സിംഗുമായി കൂടികാഴ്ച നടത്തി.

കലാപം തുടരുന്നത് കേന്ദ്ര സർക്കാരിന് വെല്ലുവിളി ഉണ്ടാക്കിയ സാഹചര്യത്തിലാണ് അസം മുഖ്യമന്ത്രിയെ ഇറക്കിയുള്ള പരീക്ഷണത്തിന് ബിജെപി തയ്യാറായത്. അതേസമയം, രജിസ്റ്റർ ചെയ്ത 6 കേസുകളിലെ ഗൂഡാലോചന ഉൾപ്പടെയുള്ള കാര്യങ്ങൾ സിബിഐ അന്വേഷിക്കും. കൊൽക്കത്തയിൽ നിന്നുള്ള പ്രത്യേക സംഘത്തിൽ 10 ഉദ്യോഗസ്ഥരാണുള്ളത്.മുഖ്യമന്ത്രിക്കെതിരെ ഭരണപക്ഷ എംഎൽഎമാർ തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണമെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ ഉൾപ്പെടെയുള്ള നാല് ജില്ലകളിൽ നിന്ന് സൈന്യം ആയുധങ്ങളും കണ്ടെത്തി.എന്നാൽ ഇന്നലെ കോകൻ ഗ്രാമത്തിലുണ്ടായ വെടിവയ്പ്പില്‍ കുക്കി വിഭാഗക്കാരായ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കരസേനയുടെയും അസം റൈഫിൾസിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് കനത്തസുരക്ഷ ഏർപ്പെടുത്തി. സംഘർഷ മേഖലകളിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം . കഴിഞ്ഞമാസം മൂന്നാംതീയതി തുടങ്ങിയ കലാപത്തില്‍ ഇതുവരെ സര്‍ക്കാര്‍ കണക്കില്‍ നൂറോളം ആളുകളാണ് കൊല്ലപ്പെട്ടത്. മുപ്പത്തയ്യായിരത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Also Read: ദളിത് യുവാവിനെ വലിച്ചിഴച്ച് പുറത്താക്കിയ ക്ഷേത്രം താത്ക്കാലികമായി പൂട്ടി തമിഴ്‌നാട് റവന്യൂ വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like