മണിപ്പൂരിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

manipur earthquake

മണിപ്പൂരിൽ ഭൂകമ്പം. മണിപ്പൂരിലെ കാംജോങ് ജില്ലയിൽ ചൊവ്വാഴ്ച രാവിലെ ആണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത ആണ് രേഖപ്പെടുത്തിയത്. മേഖലയിലുടനീളം ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ച പ്രകാരം പുലർച്ചെ 5:59 നാണ് ഭൂകമ്പം ഉണ്ടായത്. കാംജോങ് പ്രദേശത്തും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു, ഇത് നിവാസികളിൽ ചെറിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഇതുവരെ ജീവഹാനിയോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, തിങ്കളാഴ്ച ഉത്തരാഖണ്ഡിലും ഭൂകമ്പം അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി 8:32 ന് പൗരി ഗർവാളിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. അക്ഷാംശം 29.959°N ലും രേഖാംശം 78.378°E ലും 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

ALSO READ: ‘നരേന്ദ്രമോദി ഭരണത്തിൽ ഓച്ഛാനിച്ചു നിൽക്കാത്ത പല സംസ്ഥാനങ്ങളും ഇവിടെയുണ്ട്, തമിഴ്നാടും കേരളവും അതിന് ഉദാഹരണം’; എം എ ബേബി

ഇന്നലെ ജപ്പാനിലും വടക്കൻ തീരത്ത് ശക്തമായ ഭൂകമ്പം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. സാൻറികു തീരത്താണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News