മണിപ്പൂരില്‍ ഭൂകമ്പ പരമ്പര

earthquake

മണിപ്പൂരില്‍ ഭൂകമ്പ പരമ്പര. ബുധനാ‍ഴ്ച തുടര്‍ച്ചയായി മൂന്ന് തവണയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇതില്‍ ഏറ്റവും ശക്തമായ പ്രകമ്പനത്തിന് റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ചുരാചന്ദ്പൂർ ജില്ലയിലാണ് ആദ്യം ഭൂകമ്പം അനുഭവപ്പെട്ടത്. പുലർച്ചെ 1.54 ന് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇവിടെയുണ്ടായത്. പിന്നാലെ നോണി ജില്ലയിൽ പുലർച്ചെ 2.26ന് 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഉണ്ടായി.

ALSO READ: ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി പരാതി; തട്ടിക്കൊണ്ട് പോയതെന്ന് കുടുംബം

പിന്നാലെ ചുരാചന്ദ്പൂരിൽ രാവിലെ 10.23ന് ‍വീണ്ടും ഭൂകമ്പമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമായിരുന്നു ഇതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചത്. അതേസമയം ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH NEWS SUMMARY: A series of earthquakes struck Manipur on Wednesday, the strongest one being 5.2 magnitude, according to the National Centre for Seismology. No casualties or damage have been reported so far, officials said.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News