മണിപ്പൂരിലെ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് തീവ്രവാദസംഘടന

മണിപ്പൂരില്‍ തൗബലിലെ ലിലോങ്ങിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദ സംഘടനയായ റവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്. മയക്കുമരുന്ന് വില്‍പന കേന്ദ്രം ആക്രമിക്കാനായിരുന്നു പദ്ധതിയിട്ടത്. പ്രദേശവാസികള്‍ വളഞ്ഞതോടെ സ്വയം പ്രതിരോധത്തിന് വെടിവെച്ചു. ആക്രമികള്‍ എത്തിയത് പൊലീസ് യൂണിഫോ ധരിച്ചാണെന്നും റിപ്പോര്‍ട്ട്. കലാപത്തിന് മ്യാന്‍മറില്‍ നിന്ന് സഹായമെത്തുന്നുവെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു.

ALSO READ : ‘മരുന്നിന് പോലും മരുന്നില്ല’ മലയാള മനോരമയുടെ വ്യാജ വാർത്ത തള്ളി പരാതിക്കാരൻ ബിനുകുമാർ; വെളിപ്പെടുത്തൽ കൈരളി ന്യൂസിനോട്

മണിപ്പൂരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ഇംഫാല്‍ വെസ്റ്റ് ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍, ഥൗബല്‍ ജില്ലകളില്‍ നിയന്ത്രണം കുറച്ചു. ഏറ്റുമുട്ടല്‍ ഉണ്ടായ മേഖലകളില്‍ സുരക്ഷാസേനയുടെ വിന്യാസം വര്‍ധിപ്പിച്ചു. മെയ്‌ത്തെയ് സുരക്ഷാ സേനയെ തങ്ങളുടെ മേഖലയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുക്കി മേഖലകളില്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ALSO READ: പ്രശസ്ത നർത്തകി രഞ്ജന ഗോഹറുടെ നേതൃത്വത്തിൽ ഒഡിസ്സി നൃത്ത ശില്പശാല ജനുവരി ആറ് മുതൽ എട്ട് വരെ നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News