
മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവച്ചതിന് പിന്നാലെ തീവ്ര മെയ്‌തെയ് സംഘടനകളുടെ പ്രതിഷേധം കനക്കുമെന്ന സൂചനയെ തുടര്‍ന്ന് ഇംഫാല്‍ താഴ്‌വരയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഇതിനിടയില്‍ തൗബാല്‍ ജില്ലയില്‍ സായുധ സംഘം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഔട്ട്‌പോസ്റ്റില്‍ ആക്രമണം നടത്തി. എകെ 47 ഉള്‍പ്പെടെയുള്ള യന്ത്രത്തോക്കുകളും വെടിയുണ്ടകളും അക്രമികള്‍ തട്ടിയെടുത്തതായാണ് വിവരം.
ആരാണ് ബിരേന്‍ സിംഗിന്റെ പിന്‍ഗാമിയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കുക്കി വിഭാഗത്തിലുള്ള പത്തോളം എംഎല്‍എമാരോട് ദില്ലിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട് ബിജെപി നേതൃത്വം. കലാപം ആരംഭിച്ച് ഒന്നര വര്‍ഷത്തിനിടെ ഇതുവരെ ഇരുവിഭാഗങ്ങളിലെയും എംഎല്‍എമാര്‍ ഒരു യോഗത്തിലും ഒരുമിച്ച് പങ്കെടുത്തിട്ടില്ല.
ALSO READ: ഇടുക്കി കാട്ടാന ആക്രമണം; മരിച്ച സോഫിയയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി , കുടുംബത്തിന് ധനസഹായം
ഇരുവിഭാഗത്തിനും സ്വീകാര്യതയുള്ള നേതാവിനെ കണ്ടെത്താന്‍ ബിജെപി നേതൃത്വത്തിന് കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രതി ഭരണം ഏര്‍പ്പെടുത്തുക എന്നല്ലാതെ മറ്റൊരു മാര്‍ഗവും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും മുന്നിലില്ല.
ബിരേന്‍ സിംഗ് നിലവില്‍ കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയായി തുടരുകയാണ്. സുപ്രധാന തീരുമാനങ്ങള്‍ സ്വീകരിക്കരുതെന്ന ഗവര്‍ണറുടെ കര്‍ശന നിര്‍ദേശം ബിരേന്‍ സിംഗിനുണ്ട്. ബിരേന്‍ സിംഗ് അധികാരം പൂര്‍ണമായും ഒഴിയുന്നതോടെ താഴ്‌വര സംഘര്‍ഷഭരിതമാകുമോ എന്ന ആശങ്കയിലാണ് സുരക്ഷ സേന. നൂറു കണക്കിന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും കാസ്പര്‍ വാനുകളും പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്.
അതേസമയം രാഷ്ട്രപതി ഭരണം വേണ്ടെന്ന നിലപാടാണ് ബിജെപി കേന്ദ്ര നേതൃത്വം. ബിരേന്‍ സിംഗിന് പിന്‍ഗാമിയായി മുന്‍മന്ത്രി വൈ ഖേം ചന്ദിനെയാണ് നേതൃത്വം പരിഗണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷമാകും തീരുമാനം. അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം മതിയെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

