
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രമേയം ഹ്രസ്വ ചര്‍ച്ചയിലൂടെ പാസാക്കിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. വഖഫ് ഭേദഗതി ബില്‍ പുലര്‍ച്ചെ പാസാക്കിയ ശേഷം മണിപ്പൂര്‍ പ്രമേയവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കുകയായിരുന്നു. മണിപ്പൂരില്‍ വിശദമായി ചര്‍ച്ച പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ല. ഗുജറാത്തിനു ശേഷം സംഘപരിവാറിന്റെ പരീക്ഷണശാലയായി മണിപ്പൂര്‍ മാറിയെന്ന് എ എ റഹിം എം പി പറഞ്ഞു.
വഖഫ് ഭേദഗതി ബില്‍ പുലര്‍ച്ചെ 2.30ന് പാസാക്കിയ ശേഷം രാജ്യസഭയിലും മണിപ്പൂരിലെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കുകയായിരുന്നു. വൈകിയ വേളയില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനെ പ്രതിപക്ഷം എതിര്‍ത്തെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
ഇരുസഭകളിലും 14 മണിക്കൂര്‍ വഖഫ് ബില്ലില്‍ ചര്‍ച്ച ചെയ്ത കേന്ദ്രസര്‍ക്കാര്‍, മണിപ്പൂര്‍ പ്രമേയം വെറും ഒന്നര മണിക്കൂര്‍ കൊണ്ട് പുലര്‍ച്ചെ 4 മണിയോടെ പാസാക്കി എടുത്തു. അമേരിക്ക ഉള്‍പ്പെടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മോദി എന്തുകൊണ്ട് മണിപ്പൂരില്‍ പോകുന്നില്ലെന്ന് എ എ പിയുടെ സഞ്ജയ് സിംഗ് എം പി ചോദിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ ഇരു സഭകളിലും പ്രമേയം ചര്‍ച്ചചെയ്ത് അംഗീകാരം നേടണം എന്നതാണ് ചട്ടം. ഈ സാങ്കേതികത്വത്തില്‍ നിന്നും ഒളിച്ചോടാന്‍ കഴിയാത്ത കേന്ദ്രസര്‍ക്കാര്‍, ഇരുട്ടിന്റെ മറവില്‍ മണിപ്പൂര്‍ പ്രമേയത്തില്‍ അംഗീകാരം നേടിയെടുക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

