മണിപ്പൂർ വിഷയം; അന്താരാഷ്ട്ര വേദികളിൽ പ്രതിഷേധം കനക്കുന്നു

മണിപ്പൂർ വിഷയത്തിൽ യുഎൻ അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ പ്രതിഷേധം കനക്കുന്നു. സമാധാനം വേണമെന്ന ആവശ്യമുയർത്തിയും ബിജെപി സർക്കാരിന്റെ നിസ്സംഗത ചൂണ്ടിക്കാട്ടിയുമാണ് ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധ സമരം. വംശഹത്യ നേരിടുന്ന മണിപ്പൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള സമ്മേളനങ്ങളും തുടരുകയാണ്.

Also Read:മമ്മൂട്ടിയുടെ ആ’ശ്വാസം’  ഇനി കോഴിക്കോടും; പദ്ധതി നാടിന് സമർപ്പിച്ച് മന്ത്രി റിയാസ്

കഴിഞ്ഞദിവസം ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്താണ് പ്രതിഷേധം അരങ്ങേറിയത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് എന്ന സംഘടനയാണ് യു എൻ ആസ്ഥാനത്തെ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചതിനുശേഷം ആരംഭിച്ച പ്രതിഷേധത്തിൽ നിരവധി ഇന്ത്യൻ ചർച്ചുകളെ പ്രതിനിധീകരിച്ച് പാസ്റ്റർമാരും നേതാക്കളും പങ്കെടുത്തു. ബിഷപ്പ് മോൻസി ഇട്ടി, പാസ്റ്റർ ഗബ്രിയേൽ, പീറ്റർ ഫ്രെഡ്റിച്ച്, ജിമ്മി ക്രിസ്ത്യൻ തുടങ്ങിയവർ സംസാരിച്ചു. അതിനുശേഷം മണിപ്പൂർ ഐക്യദാർഢ്യം സമ്മേളനവും സംഘടിപ്പിച്ചിരുന്നു.

Also Read:വാഴകള്‍ക്ക് തീപിടിച്ച സംഭവം; കര്‍ഷകന് ഉചിതമായ സഹായം നല്‍കുമെന്ന് കെഎസ്ഇബി

മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ഓസ്ട്രേലിയൻ കത്തോലിക്കാ കോൺഗ്രസും പ്രതികരിച്ചിട്ടുണ്ട്. കത്തോലിക്കാ കോൺഗ്രസ് ഓഫ് സൗത്ത് ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ അഡ്ലെയ്ഡിൽ വച്ച് നടന്ന പ്രതിഷേധത്തിൽ ജോൺ പുതുവ, സിബി പുളിക്കൽ, ഷാജു മാത്യു തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. അക്രമികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും കലാപം നേരിടേണ്ടി വന്നവർക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here