മണിപ്പൂരിൽ വീണ്ടും സംഘർഷം, മൂന്നുപേർ വെടിയേറ്റ് കൊല്ലപ്പെട്ടു

മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് അയവില്ല.ചൊവ്വാ‍ഴ്ച രാവിലെ ഉണ്ടായ വെടിവെയ്പ്പില്‍ മുന്ന് പേര്‍ കൊല്ലപ്പെട്ടു. കാങ്പോക്പി ജില്ലയിലാണ് സംഭവം. കുക്കി വിഭാഗക്കാരാണ് കൊല്ലപ്പെട്ട മൂന്ന് പേരും. വെടിവെച്ചത് മെയ്തികളാണെന്നാണ് കുക്കി വിഭാഗം ആരോപിച്ചു.

ALSO READ: കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്, അതിക്രമങ്ങൾ തടയാൻ ഒറ്റക്കെട്ടായി മുന്നോട്ടു പോകണം: മുഖ്യമന്ത്രി

കലാപം തുടങ്ങി 4 മാസം പിന്നിടുമ്പോഴും മണിപ്പൂരിൽ സംഘർഷങ്ങൾക്ക് ശമനമില്ല. ഏറ്റവും ഒടുവിലായി കാങ്പോക്പിയിൽ ഇന്ന് രാവിലെയുണ്ടായ വെടിവയ്പ്പിൽ കുക്കി വിഭാഗക്കാരായ മൂന്നുപേർക്ക് ജീവൻ നഷ്ടമായി. നിരവധിപ്പേർക്ക് പരുക്കേറ്റു. ഇന്നുരാവിലെ എട്ടരയോടെയായിരുന്നു വെടിവയ്പ്പ്. . പിന്നിൽ മെയ്തെയ്കളെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. ഇതിനിടെ പൊലീസും കേന്ദ്രസുരക്ഷാസേനകളും തമ്മിൽ വീണ്ടും നേർക്കുനേർ വരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ALSO READ: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്, കെ സുരേന്ദ്രനുൾപ്പെടെ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കര്‍ശന നിര്‍ദേശം

കേന്ദ്രസേനകളാണ് സംരക്ഷണം നൽകുന്നതെന്ന് കുക്കി സംഘടനകൾ പറയുമ്പോഴാണ്, മെയ്തെയ് വിഭാഗക്കാരെ സംരക്ഷിക്കുന്ന മണിപ്പുർ പൊലീസിലെ കമാൻഡോ വിഭാഗത്തിന്റെ പ്രകോപനപരമായ നീക്കം. സെപ്റ്റംബർ 8 ന് മൂന്ന് പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത തെങ്‌നൗപാൽ ജില്ലയിലെ പല്ലേലിൽ ഉണ്ടായ അക്രമത്തിന് തൊട്ടുപിന്നാലെയാണ് വീണ്ടും സംഘർഷമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here