മണിപ്പൂരില്‍ കലാപകാരികള്‍ കമാന്‍ഡോ വേഷത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നു; ജാഗ്രതാ നിർദ്ദേശം

മണിപ്പൂരില്‍ കലാപകാരികള്‍ കമാന്‍ഡോ വേഷത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നുണ്ടെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അവർ അറിയിച്ചു. കമാന്‍ഡോ യൂണിഫോമിട്ട് അക്രമങ്ങള്‍ നടത്തുന്നതില്‍ നിന്ന് അക്രമകാരികൾ പിന്‍മാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു. തിരിച്ചറിയില്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നും സൈനിക വാഹനങ്ങള്‍ അടക്കം പരിശോധിക്കുന്നതില്‍ തെറ്റില്ലെന്നും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നുമാസമായി തുടരുന്ന കലാപത്തില്‍ 130 ൽ അധികംപേർ കൊല്ലപ്പെട്ടു എന്നാണ് കണക്കുകള്‍.

also read; കേന്ദ്രത്തിന്റെ വിവേചന നയത്തിന്റെ ഭാഗമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

പൊലീസ് കമാന്‍ഡോകളുടെ കറുത്ത യൂണിഫോം അണിഞ്ഞ് ഒരു സംഘം അക്രമകാരികള്‍ നീങ്ങുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

also read; ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരേ ജനനത്തീയതി; വേൾഡ് റെക്കോർഡ് നേട്ടത്തിൽ ഒരു കുടുംബം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News