ഒരിടവേളക്ക് ശേഷം മണിപ്പൂരിൽ വീണ്ടും കലാപം; സംഘർഷത്തിൽ കലാശിച്ച് മാർച്ചുകള്‍, ഇന്റർനെറ്റ് നിരോധിച്ചു

ഒരിടവേളക്ക് ശേഷം കലാപത്തീയിൽ പുകഞ്ഞ് മണിപ്പൂർ. സംസ്ഥാനത്തെ വംശീയ കലാപത്തിന് പരിഹാരം കാണണമെന്നും സമാധാനം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടും ഇംഫാലില്‍ മെതേയ് സംഘടനയായ കോക്കോമിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ്ങിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തിൽ കലാശിച്ചു.

ബോംബാക്രമണത്തിൽ രണ്ട് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇംഫാൽ വീണ്ടും കലാപ ഭൂമിയായത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണ് സംഘടനകൾ. ഇംഫാലിലും ബിഷ്ണുപൂരിലും തൗബാലിലും പ്രഖ്യാപിച്ച ഇന്റർനെറ്റ് നിരോധനം ഇന്നും തുടരും.

ALSO READ: പിള്ളേരുടെ പഠിപ്പ് മുടക്കുന്ന യുപി മോഡൽ! 27,000-ത്തിലധികം സർക്കാർ സ്കൂളുകൾ പൂട്ടുന്നു; സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ തടഞ്ഞ് പൊലീസ്

ക‍ഴിഞ്ഞ വെള്ളിയാഴ്ച കുക്കി-നാഗ ഗോത്ര വിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കലാപത്തിന് വീണ്ടും തുടക്കം കുറിക്കുന്നത്. ഇതേത്തുടര്‍ന്ന് ഒട്ടേറെ പേര്‍ അക്രമത്തിനിരയാകുകയും നിരവധി വീടുകള്‍ കത്തിക്കുകയും ചെയ്തു.

ALSO READ: ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി; നേരിട്ടിറങ്ങാൻ അരവിന്ദ് കെജ്‌രിവാള്‍, പാർട്ടി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News