മണിപ്പൂര്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസ്; എഡിറ്റേഴ്‌സ് ഗില്‍ഡ് അംഗങ്ങള്‍ക്ക് ഇടക്കാല സംരക്ഷണം അനുവദിച്ച് സുപ്രീംകോടതി

മണിപ്പൂര്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗങ്ങള്‍ക്ക് ഇടക്കാല സംരക്ഷണം അനുവദിച്ച് സുപ്രീം കോടതി. കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തിങ്കളാഴ്ച വരെ ഇടക്കാല സംരക്ഷണം അനുവദിച്ച കോടതി വിഷയത്തില്‍ മണിപ്പൂര്‍ സര്‍ക്കാരിന്റെ പ്രതികരണവും തേടി.

Also read- രാജ്യത്തിൻ്റെ പേര് മാറ്റൽ നടപടി വിചിത്രം; എന്തും ചെയ്യാമെന്ന മനോഭാവമാണ് ഇക്കൂട്ടർക്ക്; മുഖ്യമന്ത്രി

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹര്‍ജി ഇന്ന് ലിസ്റ്റ് ചെയ്തിരുന്നില്ലെങ്കിലും അടിയന്തരമായി വാദം കേള്‍ക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്റെ ആവശ്യപ്രകാരം വിഷയം പരിഗണിക്കുകയായിരുന്നു.

Also read- കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണം; പൊലീസിന് വീഴ്ച്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്

വംശീയ കലാപം തുടരുന്ന മണിപ്പുരില്‍ സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസിന്റെയും വിവേചനം തുറന്നുകാട്ടിയതിനാണ് എഡിറ്റേഴ്സ് ഗില്‍ഡിനെതിരെ (ഇജിഐ) കേസെടുത്തത്. മണിപ്പുര്‍ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഇജിഐ പ്രസിഡന്റ് സീമ മുസ്തഫ, വസ്തുതാന്വേഷണ സംഘാംഗങ്ങളായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഭരത് ഭൂഷണ്‍, സഞ്ജയ് കപൂര്‍, സീമ ഗുഹ എന്നിവര്‍ക്കെതിരെയാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here