ക്രമസമാധാന ചുമതല കൊണ്ടുവരേണ്ടത് സംസ്ഥാന സര്‍ക്കാര്‍; മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.ക്രമസമാധാനം  കൊണ്ടുവരേണ്ട ചുമതല  സംസ്ഥാന സര്‍ക്കാരിനാണ് എന്ന്‌ സുപ്രീംകോടതി.മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു. സംഘർഷത്തിൽ മണിപ്പൂർ സർക്കാരിനോടും അന്വേഷണ ഏജൻസിയോടും കോടതി റിപ്പോർട്ട് തേടി.

മണിപ്പൂർ കലാപ കേസ് അന്വേഷണത്തിൽ വ്യക്തത തേടി  അന്വേഷണ ഏജൻസികളുടെ  കത്തു പരിഗണിക്കവെയാണ് മണിപുർ സർക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉയർത്തിയത്.പ്രതിഷേധിക്കുന്ന സംഘടനകളെ തടയാൻ കോടതിയുടെ നിർദേശം വേണമെന്ന് സർക്കാർ  ആവശ്യപെട്ടു.എന്നാൽ ക്രമസമാധാനം  കൊണ്ടുവരേണ്ട ചുമതല  സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീംകോടതി ചൂണ്ടികാട്ടി.

അക്രമത്തില്‍ നിന്നും പിന്തിരിയാന്‍ സംഘടനകളോട് നിര്‍ദേശിക്കാൻ കോടതിക്കാവില്ലെന്നും സര്‍ക്കാരിനും പൊലീസിനും ചെയ്യാന്‍ ‘കഴിയുന്ന കാര്യമാണിതെന്നും സുപ്രീം കോടതി വ്യക്തമാക്കി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു.

സംഘർഷവുമായി ബന്ധപെട്ട് രണ്ടാഴ്ചയ്ക്കുളളില്‍ മണിപ്പൂര്‍ സര്‍ക്കാരും അന്വേഷണ ഏജൻസിയും റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.കേസിന്റെ വിചാരണ അസമിൽ വെച്ച് തന്നെ നടത്താൻ നിർബന്ധമുണ്ടോ, കലാപം നടന്ന സമയത്ത് പ്രായപൂർത്തി ആകാത്ത പ്രതികളുടെ കാര്യത്തിൽ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയാണ് അന്വേഷണ ഏജൻസികൾ കത്ത് നൽകിയത്.

റിപ്പോർട്ട് സമർപ്പിച്ച ശേഷം ഇക്കാര്യം പരിശോധിക്കാം എന്നും സുപ്രീംകോടതി അറിയിച്ചു.കലാപം ആരംഭിച്ചു മാസങ്ങളായിട്ടും മണിപുരിൽ സമാധാനം പുനസ്ഥാപിക്കുവാൻ   ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാനും തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News