മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യാപേക്ഷയാണ് ദില്ലി പ്രത്യേക സിബിഐ കോടതി പരിഗണിക്കുക. മദ്യനയ അഴിമതിക്കേസില്‍ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്ത സിസോദിയ നിലവില്‍ ഇഡി കസ്റ്റഡിയിലാണുള്ളത്. അതിനാല്‍ സിബിഐ കേസില്‍ ജാമ്യം ലഭിച്ചാലും സിസോദിയയ്ക്ക് പുറത്തിറങ്ങാനാവില്ല.

മദ്യനയ അഴിമതിയില്‍ സിസോദിയക്ക് നേരിട്ട് പങ്കുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സിസോദിയയുടെ ജുഡിഷ്യല്‍ കസ്റ്റഡി കാലാവധി അടുത്തമാസം മൂന്നുവരെയാണ് നീട്ടിയിട്ടുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News