
ദില്ലി മദ്യനയ അഴിമതി ആരോപണ കേസില്‍ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി. ഇഡി കസ്റ്റഡി അഞ്ച് ദിവസം കൂടിയാണ് നീട്ടിയത്. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് തീരുമാനം.
എന്തിനാണ് നിരവധി തവണ ഫോണുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നതെന്ന ചോദ്യത്തിന് ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.
ഇഡി കസ്റ്റഡിയിലായിരിക്കുമ്പോള്‍ സിസോദിയ മൂന്ന് ഉദ്യോഗസ്ഥരുമായി വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയതായി ഇഡി കോടതിയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here