‘ഇന്ത്യ കായികലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ശ്രീജേഷ്’: മഞ്ജു വാര്യർ

manju warrier

ഇന്ത്യ കായികലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്  പിആർ ശ്രീജേഷ്  എന്ന് നടി മഞ്ജു വാര്യർ. ചെയ്യുന്ന കാര്യത്തിൽ ഏറ്റവും മിടുക്കരാകുക എന്ന സന്ദേശമാണ്  ശ്രീജേഷ് തന്റെ ജീവിതത്തിലൂടെ നൽകുന്നതെന്ന് പറഞ്ഞ അവർ  ഇനി കടന്നുവരാനിരിക്കുന്ന യുവ തലമുറയ്ക്ക് മാർഗ ദർശിയായി ശ്രീജേഷിന് കഴിയട്ടെ എന്നും ആശംസിച്ചു.ഒളിമ്പിക്‌സ് മെഡൽ ജേതാവ് പിആർ ശ്രീജേഷിനെ കൈരളി ടീവി ആദരിക്കുന്ന  ‘ശ്രീജേഷിന് സ്നേഹപൂർവ്വം ‘ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ.

മരട് ക്രൗൺ പ്ലാസ ഹോട്ടലിലാണ് പരിപാടി പുരോഗമിക്കുന്നത്.ചടങ്ങിൽ മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി,കായിക മന്ത്രി വി അബ്ദുറഹ്മാൻ, ചലച്ചിത്ര താരം മഞ്ജു വാര്യർ, ഡോ. ജോൺ ബ്രിട്ടാസ് എം പി, കൈരളി ടി വി ഡയറക്ടർമാരായ എ വിജയരാഘവൻ , ടി ആർ അജയൻ, അഡ്വ സി കെ കരുണാകരൻ, എ കെ മൂസ മാസ്റ്റർ, അഡ്വ എം എം മോനായി, എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News