
വിഷു ആഘോഷത്തിന്‍റെ ചിത്രങ്ങൾ തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ച് നടി മഞ്ജു വാരിയർ. കുടുംബാംഗങ്ങളോടൊപ്പം വീട്ടിൽ തന്നെയായിരുന്നു മഞ്ജുവിന്റെ ഇത്തവണത്തെ വിഷു ആഘോഷം. വീട്ടുമുറ്റത്തു നിന്നുള്ള കുടുംബത്തോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളാണ് നടിസമൂഹമാധ്യമ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്. സഹോദരനും നടനുമായ മധു വാരിയരും അദ്ദേഹത്തിന്റെ മകൾ ആവണി യുമാണ് മഞ്ജുവിന്റെ ചിത്രങ്ങൾ പകർത്തിയത്.
Also read: ‘ആ സിനിമയിലെ കഥാപാത്രമാണ് എന്റെ ജീവിതം മാറ്റി മറിച്ചത്’: ജഗദീഷ്
മഞ്ജു വാരിയർ സിംപിൾ ലുക്കിലാണ് ക്യാമറയ്ക്കു മുന്നിൽ എത്തിയത്. കോട്ടൺ സാരി അണിഞ്ഞാണ് മഞ്ജു ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചെറിയ മിറർ വർക്കുകൾ മാത്രം ചെയ്ത സോഫ്റ്റ് കോട്ടൻ സാരിയാണ് മഞ്ജുവിന്റെ ഫോട്ടോയിലുള്ള വസ്ത്രം. എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ നേർന്നുകൊണ്ടാണ് അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു വാരിയർ പോസ്റ്റ് ചെയ്തത്. വളർത്തു നായയെയും മഞ്ജുവിനൊപ്പം ചിത്രങ്ങളിൽ കാണാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here