രാമനാഥന് ഇതും വശമുണ്ടോ? നായക്കുട്ടിയെ വരയ്ക്കുന്ന മഞ്ജു വാര്യരുടെ വിഡിയോ വൈറൽ

manju warrier paiting

നിരവധി സിനിമകളിലൂടെ മലയാളിയുടെ മനം കവർന്ന നടിയാണ് മഞ്ജു വാര്യർ. ഡാൻസിലൂടേയും പാട്ടിലൂടേയുമെല്ലാം മഞ്ജു വാര്യർ ആരാധക ഹൃദയം കീഴടക്കിയിരുന്നു. സിനിമയിൽ ഉൾപ്പെടെ മഞ്ജു വാര്യർ പാടിയിട്ടുണ്ട്. ഡാൻസ് ഷോകളുമായി എപ്പോഴും സജീവവുമായിരുന്നു മഞ്ജു. ഇപ്പോഴിതാ മഞ്ജു വാര്യരുടെ അതമനോഹരമായ മറ്റൊരു കഴിവ് കൂടി പുറം ലോകം അറിഞ്ഞിരിക്കുകയാണ്.

നന്നായി ചിത്രങ്ങൾ വരക്കുന്ന ചിത്രകാരി കൂടിയാണ് മലയാളത്തിൻ്റെ സ്വന്തം മഞ്ജു. തൻ്റെ നായക്കുട്ടിയുടെ ചിത്രം മഞ്ജു വാര്യർ വരച്ച് അതിനൊപ്പമുള്ള വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. വീഡിയോയിൽ സഹോദരൻ മധു വാര്യരുൾപ്പെടെയുള്ളവരുണ്ട്. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴെ കമൻ്റുകൾ ഇട്ടിരിക്കുന്നത്. രാമനാഥന് ഇതും വശമുണ്ടോയെന്നും ക്യൂട്ടാണെന്നും ഉൾപ്പെടെ കമൻ്റുകളുണ്ട്.

Also read: 150 അടി ഉയരമുള്ള വെള്ളച്ചാട്ടം, പാളിപ്പോയി; ഐശ്വര്യ റായ്ക്ക് പകരം ചാടിയ യുവതി പറയുന്നു

‘ഈ കൊച്ചു കുഞ്ഞിനോട്… ഞങ്ങളുടെ ജീവിതം നീ മാറ്റിമറിച്ച കാര്യം നിനക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’. എന്നാണ് വീഡിയോയ്ക്ക് മഞ്ജു വാര്യർ പങ്കുവെച്ച ക്യാപ്ഷൻ. ഇതിനും മുന്നേയും സോഷ്യൽ മീഡിയിയിൽ ചിത്രങ്ങൾ മഞ്ജു വാര്യർ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News