
മലയാളികൾ അന്നും ഇന്നും ഒരുപോലെ സ്നേഹിക്കുകയും നടിമാരിലെ സൂപ്പർ സ്റ്റാർ എന്ന് വിളിക്കുകയും ചെയ്ത നടിയാണ് മഞ്ജു വാര്യർ. 29 വർഷമായി മലയാള സിനിമയിൽ തന്റെ സാന്നിധ്യം കൊണ്ട് സിനിമ പ്രേമികളുടെ മനസ് കവർന്ന വ്യക്തിത്വം കൂടിയാണ് അവർ. കരിയറിന്റെ തുടക്കത്തിൽ മലയാളി പ്രേക്ഷകർക്ക് മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച മഞ്ജു വാര്യർ ഇടക്ക് കരിയറിൽ ബ്രേക്ക് എടുത്തിരുന്നു. എന്നാൽ ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോഴും മലയാളികൾ അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.
മലയാളികളുടെ പ്രിയപ്പെട്ട നടി, ഇപ്പോൾ അവർക്ക് പ്രിയപ്പെട്ട നടിയെക്കുറിച്ച് മനസു തുറന്നതാണ് ശ്രദ്ധേയമാകുന്നത്. കുട്ടിക്കാലം മുതൽക്കേ അത്ഭുതത്തോടെയും ആരാധനയുടെയും നോക്കുന്ന നടിയാണ് ഉർവശിയെന്നാണ് മഞ്ജു വാര്യർ പറയുന്നത്.
ALSO READ; കാന്താര ഷൂട്ടിങ്ങിനിടെ വീണ്ടും അപകടവാര്‍ത്ത; ബോട്ട് മുങ്ങി, റിഷഭ് ഷെട്ടി തലനാരിടയ്ക്ക് രക്ഷപ്പെട്ടു
താൻ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉർവശിയെ ‘മഹാനടി’ എന്നാണ് മഞ്ജു വാര്യർ വിശേഷിപ്പിച്ചത്. ഉർവശിയെ കൂടി വേദിയിലിരുത്തി കൊണ്ടാണ് മഞ്ജു വാര്യർ അവരുടെ ആരാധനയെ പറ്റി മനസ് തുറന്നത്. തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ. ഇപ്പോഴും,ഉർവശി ചേച്ചിയുടെ അടുത്ത് നിൽക്കുമ്പോൾ അമ്പരപ്പാണ് എന്ന് തുറന്നു പറഞ്ഞ മഞ്ജു ഒരുമിച്ച് വേദി പങ്കിടാനായതിലെ സന്തോഷവും മറച്ചു വച്ചില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here