‘യുവ തലമുറയിലെ ചലച്ചിത്രകാരന്‍മാരില്‍ നിന്നും നല്ല സിനിമകള്‍ ഉണ്ടാകണം’: നടി മഞ്ജു വാര്യര്‍

manju warrier

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനും ലൂമിനാര്‍ ഫിലിം അക്കാദമിയും ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്ര ശില്‍പ്പശാലയ്ക്ക് തുടക്കമായി. തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ ഓര്‍മ്മയ്ക്കായി ‘കഥയ്ക്ക് പിന്നില്‍” എന്ന പേരില്‍ നടത്തുന്ന ശില്പശാല ചലച്ചിത്ര താരം മഞ്ചു വാര്യര്‍ ഉദ്ഘാനം ചെയ്തു.

യുവ തലമുറയിലെ ചലചിത്രകാരന്‍മാരെ കണ്ടെത്തുക, അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുക എന്നീ ലക്ഷ്യത്തോടെയാണ് ഫെഫ്ക ചലച്ചിത്ര ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. യുവ തലമുറയിലെ ചലച്ചിത്രകാരന്‍മാരില്‍ നിന്നും നല്ല സിനിമകള്‍ ഉണ്ടാകണം എന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞു.

Also Read : മമ്മൂട്ടിയെ ‘മെഗാസ്റ്റാര്‍’ എന്ന് ആദ്യം വിശേഷിപ്പിച്ചത് വിദേശ പത്രം; അതിന് ഒരു ഗൾഫ് ടച്ചുണ്ട്

മൂന്ന് ദിവസമായി നടക്കുന്ന ശില്‍പ്പശാലയില്‍ തിരക്കഥ രചനയെക്കുറിച്ചും സംവിധാനത്തെക്കുറിച്ചും വിശദമായ ക്ലാസുകള്‍ നടക്കും. എ. കെ. സാജന്‍, അജു സി നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ശ്യാം പുഷ്‌ക്കരന്‍, തരുണ്‍ മൂര്‍ത്തി, ജോഫിന്‍ ടി ചാക്കോ തുടങ്ങി പ്രമുഖരായ ചലച്ചിത്രകാരന്‍മാരാണ് ക്ലാസുകള്‍ നയിക്കുന്നത്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംവിധായകരായ ജോഷി, ബി. ഉണ്ണികൃഷ്ണന്‍, ഷാജി കൈലാസ്, ഷിബു ചക്രവര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു. തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിനെ അനുസമരിച്ചുകൊണ്ടുള്ള ഡെക്യുമെന്ററി പ്രദര്‍ശനവും ചടങ്ങില്‍ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News