മഞ്ഞുമ്മല്‍ ബോയിസ് സാമ്പത്തിക തട്ടിപ്പ് കേസ്; നടന്‍ സൗബിന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകില്ല

soubin shahir

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ സാഹിർ ഇന്ന് ഹാജരാകില്ല. ഹാജരാകാനുള്ള സമയം കോടതി നീട്ടി നൽകി. ഈ മാസം 27നു ഹാജരാകാൻ നിർദേശം നൽകിയതായി പൊലീസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

പിന്നാലെയാണ് പൊലീസ് സൗബിൻ സാഹിർ സഹനിർമ്മാതാക്കളായ ബാബു ഷാഹിർ ഷോൺ ആന്റണി എന്നിവർക്ക് നോട്ടീസ് നൽകിയത്. സിനിമ നിർമ്മിക്കാനായി 7 കോടി വാങ്ങി ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നാണ് അരൂർ സ്വദേശി സിറാജിൻ്റെ പരാതി.

Also read: ‘ബി ജെ പി യുടെ ചട്ടുകങ്ങളായി ഗവർണർമാർ മാറുന്നു’: തോമസ് ഐസക്

സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് പരാതി നല്‍കിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്ന് കാണിച്ചായിരുന്നു പരാതി. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയതെന്നും ഏഴ് കോടി രൂപ മുടക്കിയ ചിത്രം വന്‍ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു പരാതിക്കാരന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News