ആയിരം പേജുകൾ… മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

manjummal boys

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്സിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം കോടതിയിലാണ് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. സൗബിൻ ഷാഹിർ,പിതാവ് ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവരാണ് പ്രതികൾ. പ്രതികൾക്കെതിരെ വിശ്വാസവഞ്ചന, ഗൂഢാലോചന ഉൾപ്പെടെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭത്തിന്റെ 40% വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നും, എന്നാൽ ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നുമുള്ള അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദിന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതികളായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് കുറ്റപത്രത്തിൽ ഉള്ളത്. വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതികൾ പരാതിക്കാരനിൽ നിന്നും ഏഴ് കോടി രൂപ വാങ്ങിയശേഷം പണമോ ലാഭവിഹിതമോ നൽകാതെ വഞ്ചിച്ചു എന്ന് കുറ്റപത്രത്തിൽ പറയുന്നു.

Also read: സിനിമാപ്രേമികൾക്ക് സന്തോഷവാർത്ത! ‘പേട്രിയറ്റ’ടക്കം നിരവധി പുത്തൻ സിനിമകൾ ഒടിടിയിൽ എത്തുന്നു

ചിത്രത്തിൻറെ നിർമാതാക്കളായ പ്രതികൾ നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്ന് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഉണ്ട്. എഫ് ഐ ആർ റദ്ദാക്കണം എന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. എറണാകുളം സെഷൻസ് കോടതിയിലാണ് ആയിരം പേജ് ഉള്ള കുറ്റപത്രം സമർപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist