ടിക്കറ്റ് വിൽപനയിലും മുന്നിൽ തന്നെ; മത്സരവുമായി ‘പ്രേമയുഗം ബോയ്സ്’

അടുത്തിടെ തിയേറ്ററുകളിൽ റിലീസായ പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‍സ് എന്നീ സിനിമകള്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ബുക്ക് മൈ ഷോയുടെ കണക്കുകൾ അടിസ്ഥാനമാക്കി മഞ്ഞുമ്മല്‍ ബോയ്‍സിന് കഴിഞ്ഞദിവസം 169800 ടിക്കറ്റുകള്‍ വിറ്റഴിക്കാനായി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ALSO READ:ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടം വന്നു; അമ്മയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമിച്ച മകന്‍ പിടിയില്‍

പ്രേമലുവിന്റെ ടിക്കറ്റിനും വൻ കുതിപ്പാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം പ്രേമലുവിന്റെ 89460 ടിക്കറ്റുകളാണ് വിറ്റത്. അതേസമയം ഭ്രമയുഗത്തിന് കഴിഞ്ഞ ദിവസം വിറ്റഴിക്കാനായത് 48.34 കോടി രൂപയാണ്. നേരത്തെ പ്രേമലു ആഗോളതലത്തില്‍ 50 കോടി ക്ലബില്‍ എത്തിയിരുന്നു. ഭ്രമയുഗവും 50 കോടി ക്ലബ്ബിൽ കേറുമെന്നാണ് പ്രതീക്ഷ.

അതേസമയം പ്രതീക്ഷിച്ചതിനപ്പുറമുള്ള സ്വീകരണമാണ് മഞ്ഞുമ്മല്‍ ബോയ്‍സ് നേടുന്നത്. ചിദംബരത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം യഥാര്‍ഥ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരുക്കിയതാണ്. സൗഹൃദത്തിന് പ്രാധാന്യമുള്ളതാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. മലയാളത്തില്‍ മികച്ച ഒരു സര്‍വൈവല്‍ ചിത്രം എന്ന നിലയിലാണ് മഞ്ഞുമ്മല്‍ ബോയ്‍സ് ശ്രദ്ധനേടുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് മഞ്ഞുമ്മൽ ബോയ്സിലെ കഥാപാത്രങ്ങൾ.

ALSO READ: കേരളത്തിൻ്റെ ഇടതുപക്ഷ മനസ്സാണ് മറ്റെങ്ങും ഇല്ലാത്ത പുരോഗതി ഇവിടെ സൃഷ്ടിച്ചത്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here