സിംഗിൾ ആയി വന്ന സിങ്കത്തെ മലർത്തിയടിച്ച് ടീമായി വന്ന മഞ്ഞുമ്മൽ ബോയ്‌സ്; തമിഴ്‌നാട് കളക്ഷനിൽ റെക്കോർഡ് നേട്ടം

തമിഴ്‌നാട്ടിൽ സൂപ്പര്‍ താരം സൂര്യയുടെ സിങ്കത്തിന്റെ കളക്ഷൻ റെക്കോർഡ് മറികടന്ന് മഞ്ഞുമ്മല്‍ ബോയ്‌സ്. 2010ല്‍ സിങ്കം തമിഴ്‌നാട്ടില്‍ നിന്ന് നേടിയ 60 കോടിയുടെ കളക്ഷനാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തകർത്തത്. സൂര്യയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ ചിത്രത്തിന്റെ റെക്കോഡാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന മലയ ചിത്രം മറികടന്നത്.

ALSO READ: അരുണാചലിലെ മലയാളി ദമ്പതികളുടെ മരണത്തിന് കാരണം ടെലിഗ്രാം ബ്ലാക്ക് മാജിക്കോ? നിർണായക വിവരം പൊലീസിന്

220 കോടിയിലധികമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ നിലവിലെ ആകെ കളക്ഷൻ. ഒരു മലയ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. 2004ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മൽ ബോയ്‌സ്. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്ത് നിന്നും ഒരുകൂട്ടം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.

ALSO READ: ‘പ്രതിഫലത്തിലെ സ്ത്രീ പുരുഷ വ്യത്യാസം’, ആണുങ്ങളോട് വിലപേശില്ല പക്ഷേ സ്ത്രീകളോടുണ്ട്, ഭയങ്കര വിഷമം തോന്നും: മഞ്ജു പിള്ള

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News