ഇത് മഞ്ഞുമ്മൽ ബോയ്‌സിന്റെ വിജയം; രണ്ടാഴ്ചകൊണ്ട് തമിഴ്നാട് ബോക്സ് ഓഫീസിൽ 25 കോടി കടന്നു

വളരെയധികം പ്രേക്ഷക സ്വീകാര്യത നേടി മുന്നേറികൊണ്ടിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ചിത്രത്തിനായി. ഇപ്പോഴിതാ രണ്ടാഴ്ചകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട് ബോക്സ് ഓഫീസിൽ 25 കോടി നേടിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതാദ്യമായാണ് ഒരു മലയാള സിനിമ തമിഴ്‌നാട്ടിൽ 25 കോടി ക്ലബിൽ ഇടം നേടുന്നത്. 3.8 കോടിയാണ് ഒരാഴ്ചയിൽ ചിത്രം നേടിയത്. രണ്ടാം ആഴ്ചയിൽ 21. 70 കോടിയിലേക്കുള്ള കുതിപ്പാണ് കണ്ടത്. മാത്രമല്ല, ഡബ്ബ് ചെയ്യാത്ത ഒരു മോളിവുഡ് ചിത്രം തമിഴ്നാട്ടിൽ ഉയർന്ന കളക്ഷൻ നേടി എന്നതും ചിത്രത്തിന്റെ വിജയമാണ്.

ALSO READ: പത്മജ വിഷയത്തിൽ കോൺ​ഗ്രസിനില്ലാത്ത രാഷ്ട്രീയ ക്ലാരിറ്റി പറഞ്ഞ് എം വി ​ഗോവിന്ദൻ മാസ്റ്റർ; പ്രശംസിച്ച് സോഷ്യൽ മീഡിയ

അതേസമയം മലയാള സിനിമകളെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്സും ഭ്രമയുഗവും താന്‍ കണ്ടെന്നും മലയാളി സംവിധായകരോട് തനിക്ക് അസൂയ തോന്നുന്നെന്നുമാണ് അനുരാഗ് കശ്യപ് പറഞ്ഞത്. “മുഖ്യധാരാ സിനിമയിൽ നിന്നുള്ള, അങ്ങേയറ്റം ആത്മവിശ്വാസമുള്ള ഗംഭീര ഫിലിം മേക്കിംഗ്. ഇന്ത്യയിൽ ബിഗ് ബജറ്റിലുള്ള മറ്റെല്ലാ ചലച്ചിത്ര നിർമ്മാണത്തേക്കാളും ഏറെ മികച്ചത്. അത്രയും ആത്മവിശ്വാസം, അസാധ്യമെന്ന് തോന്നുന്ന കഥപറച്ചിൽ. ഒരു നിർമ്മാതാവിന് മുന്നിൽ ഒരാൾ ഈ കഥ എങ്ങനെ അവതരിപ്പിച്ച് സമ്മതം നേടും എന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾത്തന്നെ എനിക്ക് അതിശയം തോന്നുന്നു. ഹിന്ദിയിൽ അവർക്ക് ഇത്തരം ആശയങ്ങളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ. ഹിന്ദി സിനിമ ശരിക്കും വളരെ പിന്നിലാണ്, എന്നാണ് മഞ്ഞുമ്മല്‍ ബോയ്സിനെ കുറിച്ച് അനുരാഗ് പറഞ്ഞത്.

ALSO READ: കേരള – തമിഴ്നാട് അതിർത്തിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News