ഇനി മസനഗുഡിയല്ല…. കൊടൈക്കനാല്‍! ത്രില്ലിംഗ് യാത്രയ്‌ക്കൊരുങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ്

യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകളാണെങ്കില്‍ അതിന് പ്രത്യേക വൈബ് തന്നെയാകും. ഒരിടയ്ക്ക് മസനഗുഡി സമൂഹമാധ്യമങ്ങളില്‍ ട്രെന്റിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചതും ഇതുകൊണ്ടാണ്. പക്ഷേ ഇപ്പോള്‍ മസനഗുഡിയല്ല കൊടൈക്കനാലാണ് ചര്‍ച്ചകളില്‍ നിറയുന്നത്. ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ന്റെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞതോടെ കൊടൈക്കനാല്‍ വീണ്ടും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. മധ്യവേനലവധി കാലത്ത് സന്ദര്‍ശകര്‍ ഒഴുകിയെത്തുന്നയിടം. ഫെബ്രുവരി 22ന് തിയേറ്റര്‍ റിലീസിനൊരുങ്ങുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കൊടൈക്കനാല്‍ സന്ദര്‍ശിക്കാനെത്തിയ ഒരു സുഹൃത്ത് സംഘത്തിന്റെ കഥയാണ് പറയുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന ആ സുഹൃത്തുക്കള്‍ അവിടെ അഭിമുഖീകരിക്കേണ്ടി വരുന്ന ചില സാഹചര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ALSO READ:  ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന പ്രതി ഇഡിക്ക് മുന്നിൽ ഹാജരായി

ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്ന ചിത്രത്തില്‍ നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു സുപ്രധാനമായോരു വേഷം അവതരിപ്പിക്കുന്നുണ്ട്.

കേരളത്തിലും തമിഴ്നാട്ടിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് നിര്‍മാണം. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്.

ALSO READ:  ചണ്ഡീഗഡില്‍ എഎപി നേതാക്കള്‍ ബിജെപിയിലേക്ക്; നാടകീയ സംഭവങ്ങള്‍ മേയര്‍ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍: ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ്: ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറെക്ടര്‍: ഗണപതി, വസ്ത്രാലങ്കാരം: മഹ്‌സര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: വിക്രം ദഹിയ, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍&മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News