‘വരുന്നൂ മഞ്ഞുമ്മൽ ബോയ്സ്’, സുഷിൻ ശ്യാംമും വേടനും ഒന്നിച്ച പ്രോമോ സോങ് ഏറ്റെടുത്ത് പ്രേക്ഷകർ

പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ് ‘. ജാനേമൻ എന്ന ബ്ലോക്ക്‌ബസ്റ്ററിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമക്ക് വളരെയധികം പ്രേക്ഷക പ്രതീക്ഷയുണ്ട്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ,ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമിച്ച ഈ ബിഗ് ബജറ്റ്‌ ചിത്രത്തിന്റെ പ്രോമോ സോങ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സുഷിൻ ശ്യാംമും, വേടനും ഒന്നിക്കുന്ന കുതന്ത്രം എന്ന ഈ ട്രാക്ക് വളരെ വേഗത്തിലാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്.

ALSO READ: വാ തുറന്നാല്‍ നല്ല ഒന്നാന്തരം ഇംഗ്ലീഷ് തെറി ; തത്തകള്‍ക്കെതിരെ കേസെടുത്ത് മ്യഗശാല

ടൈറ്റിൽ അനൗൺസ്മെന്റ് മുതൽ തന്നെ മഞ്ഞുമ്മൽ ബോയ്സ് പ്രേക്ഷകർക്കിടയിൽ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നടൻ സലിംകുമാറിന്റെ മകൻ ചന്ദു ചിത്രത്തിന്റെ മുഖ്യ താര നിരയിലൊരു ഭാഗമാകുന്നുണ്ട്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നൊരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അവിടെ വച്ചു അവർക്ക് ആഭിമുഖികരിക്കേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്.

ALSO READ: ഇഷ്ടവസ്ത്രം ധരിക്കാൻ അനുവാദമില്ല, അയാളിൽ നിന്നും പുറത്തുവന്നു, ഇനി വേണ്ടത് ഇങ്ങനെയൊരാളെ: സുചിത്ര പറയുന്നു

ഷൈജു ഖാലിദാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി, എഡിറ്റർ – വിവേക് ഹർഷൻ, മ്യൂസിക്ക് & ബി ജി എം – സുഷിൻ ശ്യാം, പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശേരി, കോസ്റ്റും ഡിസൈനർ – മഹ്സർ ഹംസ, മേക്കപ്പ് – റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടർ – വിക്രം ദഹിയ, സൗണ്ട് ഡിസൈൻ – ഷിജിൻ ഹട്ടൻ , അഭിഷേക് നായർ, സൗണ്ട് മിക്സ് – ഫസൽ എ ബക്കർ,ഷിജിൻ ഹട്ടൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, കാസ്റ്റിംഗ് ഡയറെക്ടർ – ഗണപതി, പോസ്റ്റർ ഡിസൈൻ – യെല്ലോ ടൂത്ത്,പി ആർ & മാർക്കറ്റിങ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News