200 കോടിയേയും മറികടക്കാന്‍ ‘മഞ്ഞുമ്മലിലെ’ പിള്ളേര്‍ ; തെലുഗു റിലീസ് തീയതി പ്രഖ്യാപിച്ചു

ഗോള ബോക്‌സ്‌ ഓഫീസില്‍ 200 കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഈ റെക്കോഡിനേയും മറികടക്കുമെന്ന സൂചനയാണ് ചിത്രം ഇപ്പോള്‍ നല്‍കുന്നത്. തമിഴ്‌നാട്ടിലും വന്‍ വിജയം നേടിയതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ തെലുഗു പതിപ്പ് തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. ഏപ്രില്‍ ആറിനാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്‍റെ തെലുഗു പതിപ്പ് റിലീസ് ചെയ്യുകയെന്നാണ് പുറത്തുവന്ന വിവരം.

ALSO READ | മിസ് യുണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ; റാംപിലെത്തുന്നത് റൂമി അല്‍ഖഹ്താനി

പ്രൈം ഷോ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവരാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ മാത്രം 50 കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയത്. കമല്‍ഹാസന്‍റെ ​ഗുണയുടെ റെഫറന്‍സും കൂടെ വന്ന സാഹചര്യത്തിലാണ് തമിഴ്‌നാട്ടില്‍ ചിത്രം വലിയ ഹിറ്റായി മാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News