മണ്ണാർക്കാട് മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വൻ പൊട്ടിത്തെറി; എൻ. ഷംസുദീനെതിരെ അമർഷം

mannarkkad-muslim-league-dispute-n-shamsudheen-opposition-panakkad-meeting-failed

മണ്ണാർക്കാട് മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വൻ പ്രതിഷേധം. നിലവിലെ എം.എൽ.എ എൻ. ഷംസുദീനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.

പാലക്കാട് ജില്ലയിലെ പ്രാദേശിക ലീഗ് പ്രവർത്തകർക്ക് അർഹമായ സീറ്റ് നൽകുന്നില്ലെന്ന പരാതിയും ഇതോടൊപ്പം ശക്തമാണ്. തർക്കം പരിഹരിക്കാനായി പാണക്കാട് വിളിച്ചുചേർത്ത അനുരഞ്ജന യോഗം തീരുമാനമാകാതെ അലസിപ്പിരിഞ്ഞത് നേതൃത്വത്തിന് വലിയ തിരിച്ചടിയായി.

ALSO READ : കോൺഗ്രസിലെ ഐ വിഭാഗക്കാരെ വെട്ടിനിരത്തുന്നു; രാജി ഭീഷണിയുമായി വടകരയിൽ നേതാക്കളുടെ രഹസ്യ യോഗം

പ്രതിഷേധം കടുത്തതോടെ മണ്ണാർക്കാട് മണ്ഡലത്തിൽ റിബൽ സ്ഥാനാർത്ഥിയെ നിറുത്തുന്നതിനെക്കുറിച്ച് വിമത വിഭാഗം ഗൗരവമായി ആലോചിക്കുന്നുണ്ട്. ജില്ലാ ലീഗ് നേതൃത്വത്തിന്റെ അവഗണനയിൽ മനംമടുത്ത പ്രവർത്തകർ വരും ദിവസങ്ങളിൽ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്നാണ് സൂചന.

ALSO READ : സീറ്റ് നിഷേധത്തിൽ പ്രതിഷേധ ഫേസ്ബുക് പോസ്റ്റുമായി റിങ്കു ചെറിയാൻ

എൻ. ഷംസുദീന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രാദേശിക ഘടകങ്ങളിൽ നിന്ന് ഉയർന്നുവരുന്ന ഈ എതിർപ്പ് തിരഞ്ഞെടുപ്പ് ഗോദയിൽ യു.ഡി.എഫിന് വലിയ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News