
മഹാരാഷ്ട്ര സര്‍ക്കാര്‍ ബോളിവുഡ് കിംഗ് ഖാന് ഒമ്പത് കോടി രൂപ തിരികെ നല്‍കാന്‍ തീരുമാനിച്ചു. കടലിന് അഭിമുഖമായി നില്‍ക്കുന്ന താരത്തിന്റെ ആഡംബര വീടായ മന്നത്തിന്റെ ലീസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട അധികമായി നല്‍കിയ തുകയാണ് സര്‍ക്കാര്‍ തിരിച്ചു നല്‍കാന്‍ പോകുന്നത്.
2019ല്‍ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും തങ്ങളുടെ പൈതൃക സ്വത്തായ മന്നത്തിനെ ക്ലാസ് വണ്‍ കംപ്ലീറ്റഅ ഓണര്‍ഷിപ്പിലേക്ക് മാറ്റിയിരുന്നു. ഇതിനായി സര്‍ക്കാരിന് പ്രീമിയം അടയ്ക്കുകയും ചെയ്തുവെന്ന് കളക്ടര്‍ സതീഷ് ബാഗല്‍ പറഞ്ഞു.
പട്ടിക തയ്യാറാക്കുന്നതിനിടയില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഷാരൂഖ് ഖാന്‍ റെവന്യു വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞാഴ്ച റീഫണ്ട് ചെയ്ത് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
പ്രീമിയമായി 25 കോടിയാണ് ഷാരൂഖും ഭാര്യയും നല്‍കിയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here