
വിവാഹം കഴിഞ്ഞിട്ട് 84 വർഷം. ഇപ്പോഴും തുടരുന്ന ദാമ്പത്യം. ദമ്പതികളാകട്ടെ നൂറ് വയസ്സ് പിന്നിടുകയും ചെയ്തു. ഗിന്നസ് റെക്കോർഡിട്ടിരിക്കുകയാണ് ബ്രസീലിയന്‍ ദമ്പതികളായ മനോയല്‍ ആഞ്ചലിം ഡിനോ(105)യും മരിയ ഡി സൂസ ഡിനോ(101)യും. ജീവിച്ചിരിക്കുന്ന ദമ്പതികളെന്ന നിലയിൽ, ഏറ്റവും ദൈര്‍ഘ്യമേറിയ ദാമ്പത്യത്തിനുള്ള പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇരുവരും സ്ഥാപിച്ചു.
1940-ലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു. വാലന്റൈന്‍സ് ദിനത്തിലെ കണക്കനുസരിച്ച്, ദമ്പതികളുടെ വിവാഹത്തിന് 84 വര്‍ഷവും 77 ദിവസവും പഴക്കമുണ്ടായിരുന്നു. ഇരുവര്‍ക്കും 13 കുട്ടികൾ പിറന്നു. 121 പേരക്കുട്ടികളുണ്ട്.
Read Also: ചരിത്രത്തിലെ വലിയ സൈബർ കൊള്ള; ക്രിപ്റ്റോകറൻസി ഹാക്ക് ചെയ്ത് 150 കോടി ഡോളർ തട്ടി
1919ൽ ജനിച്ച മനോയലും 1923ൽ ജനിച്ച മരിയയും ആദ്യമായി കണ്ടുമുട്ടിയത് 1936ലാണ്. മരിയയുടെ ആദ്യപേര് അല്‍മേഡ ഡിസൂസ എന്നായിരുന്നു. കുടുംബത്തോടൊപ്പം കൃഷി ജോലി ചെയ്യുന്നതിനിടെയായിരുന്നു കണ്ടുമുട്ടൽ. ബോവ വിയാഗെം ജില്ലയിലെ അല്‍മേഡ മേഖലയാണ് ഇരുവരുടെയും പ്രണയത്തിന് സാക്ഷ്യംവഹിച്ചത്. ഇതുകഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ റിലേഷനിലായത്. പിന്നീട് വിവാഹം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here