
മലയാളികളുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് മനോജ് കെ ജയൻ. മലയാളത്തിന് പുറമെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും നടൻ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ 14-ാം വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ ഫോട്ടോ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. മനോജ് കെ. ജയന്റെയും ഉർവശിയുടേയും മകൾ കുഞ്ഞാറ്റ എന്ന തേജാ ലക്ഷ്മിയടക്കം നിരവധി പേരാണ് നടനും ഭാര്യക്കും വിവാഹാശംസകൾ നേർന്ന് കമന്റുമായി എത്തിയത്.
Also read: ‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി ആ മലയാളി താരം’; മനസ് തുറന്ന് ശോഭന
നടന്റെ ഭാര്യയായ ആശയ്ക്കൊപ്പം ഈഫൽ ടവറിന് മുന്നിൽ നിന്നുള്ള ഒരു സെൽഫിയാണ് മനോജ് കെ. ജയൻ തന്റെ ഇൻസ്റ്റ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറലായത്. “ഞങ്ങളുടെ ഈ സംതൃപ്ത ജീവിതം ആരംഭിച്ചിട്ട് 14 വര്‍ഷം കഴിഞ്ഞു. ആശ, എന്റെ ജീവിതത്തിലേകിയ വെളിച്ചത്തിനു മുന്നില്‍ ഏത് ഈഫല്‍ ടവറും നിഷ്പ്രഭം. ദൈവത്തിന് നന്ദി,” എന്നും ഫോട്ടോയ്‌ക്കൊപ്പം നടൻ കുറിച്ചിട്ടുണ്ട്.
അതേസമയം കുഞ്ഞാറ്റയെന്ന തേജലക്ഷ്മി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ നടൻ വൈകാരികമായി പ്രതികരിച്ചത് ഏറെ വൈറലായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here