ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി മനോജ് കെ ജയന്‍

നടൻ മനോജ് കെ ജയന്‍ സ്വന്തമാക്കിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ആണ് വാഹനപ്രേമികൾക്കിടയിലെ മറ്റൊരു വാർത്ത. ഇതിനു ഒരു കോടി രൂപയ്ക്ക് മുകളില്‍ എക്‌സ്‌ഷോറൂം വിലയുണ്ട് . ടെസ്‌ല മോഡല്‍-3 ഇലക്ട്രിക് കാര്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് താരം ഈ വാഹനം കൂടി സ്വന്തമാക്കിയത്.കൊച്ചിയിലെ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ മുത്തൂറ്റ് ജി.എല്‍.ആറില്‍ നിന്നാണ് അദ്ദേഹം തന്റെ പുതിയ ഡിഫന്‍ഡര്‍ നേടിയിരിക്കുന്നത്.

ALSO READ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട അഞ്ച് എസ്‌യുവികള്‍
2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ പതിപ്പാണ് മനോജ് കെ ജയന്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇത് 292 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഒരുങ്ങിയിട്ടുണ്ട്. ടെറൈന്‍ റെസ്‌പോണ്‍സ് സംവിധാനവും ഈ വാഹനത്തിനുണ്ട്.

കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് പുതിയ ഡിഫന്‍ഡറിൻറെ രൂപകൽപന .

5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമാണിതിന്.
ഓവര്‍ ദി എയര്‍ അപ്‌ഡേറ്റ്‌സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ നാല് സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, പത്ത് ഇഞ്ച് പിവി പ്രോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഹീറ്റഡ് മുന്‍നിര സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങി സവിശേഷതകൾ ഇതിനുണ്ട്.

ALSO READ: കാന്‍ ചലച്ചിത്രമേളയിലെ നേട്ടം; ബഹുമതി ലഭിച്ചവരെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News