
ക്ഷേമ പെന്‍ഷന്‍ വിതരണം പാളി എന്ന മനോരമ ന്യൂസിന്റെ വാദം തെറ്റ്. ധനവകുപ്പ് ഉത്തരവിറക്കാത്തത് കാരണം പെന്‍ഷന്‍ വിതരണം ആരംഭിച്ചിട്ടില്ല എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ധനവകുപ്പ് ജൂണ്‍ മാസത്തെ പെന്‍ഷന്‍ വിതരണത്തിന് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം തന്നെ ഇറക്കിയതിന്റെ പകര്‍പ്പ് കൈരളി ന്യൂസ് പുറത്തുവിട്ടു.
ALSO READ: കണ്ണൂര്‍ എസ്ഡിപിഐ സദാചാര ഗുണ്ടാ ആക്രമണം; യുവതിയുടെ സുഹൃത്ത് പൊലീസിന് മൊഴി നല്‍കി
ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ജൂണ്‍ 20 മുതല്‍ ആരംഭിക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം തന്നെ ധനവകുപ്പ് തുക അനുവദിച്ചുകൊണ്ട് ഉത്തരവും ഇറക്കിയിരുന്നു. എന്നാല്‍ അതിനിടയിലാണ് ഉത്തരവിറങ്ങാത്തതിനെ തുടര്‍ന്ന് ക്ഷേമപെന്‍ഷന്‍ വിതരണം പാളി എന്ന തരത്തില്‍ മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയത്. ജൂണ്‍ 20ന് ധനവകുപ്പ് ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് കൈരളി ന്യൂസ് പുറത്തുവിട്ടു. തീയതിയും നല്‍കുന്ന തുകയും അടക്കം കൃത്യമായ രീതിയില്‍ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ALSO READ: 90 ശതമാനത്തിന് മുകളില്‍ പാര്‍ട്ടി വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടെന്ന് സിപിഐഎം വിലയിരുത്തല്‍; നിഷ്പക്ഷ വോട്ടുകള്‍ സ്വരാജിന് അനുകൂലമെന്ന്
ആര്‍ക്കും ഈ ഉത്തരവ് ലഭിക്കും എന്നിരിക്കുകയാണ് മനോരമ ന്യൂസിന്റെ വ്യാജപ്രചരണം. നിലവില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ക്ഷേമ പെന്‍ഷന്‍ വിതരണം സുഗമമായി പുരോഗമിക്കുകയാണ്. തുക അനുവദിക്കുന്ന ദിവസം തന്നെ പെന്‍ഷന്‍ വിതരണം ആരംഭിക്കാന്‍ സാധിക്കുമെങ്കിലും വിതരണം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച എടുക്കും എന്നത് സ്വാഭാവികമാണ്. ഇതിന്റെ വസ്തുതകള്‍ പൊതുസമൂഹത്തിന് അറിയുന്നതുമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഒരാഴ്ചയ്ക്കകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചതും. കാര്യങ്ങള്‍ ഇങ്ങനെയാണ് എന്നിരിക്കെയാണ് 62 ലക്ഷം വരുന്ന പെന്‍ഷന്‍ ഗുണഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്ന തരത്തില്‍ മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയത്. ജനങ്ങള്‍ക്ക് ഒരുതരത്തിലുള്ള ആശങ്കയും ഇതില്‍ വേണ്ട എന്നതാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഈ മാസം 27നകം തന്നെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്നും ധനവകുപ്പ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here