പീഡനം നടന്നത് ഹംപിയില്‍, മനോരമയുടെ തലക്കെട്ട് കേരളത്തിലേതെന്ന രീതിയില്‍; സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധം

ഹംപിയില്‍ നടന്ന പീഡനത്തെ കേരളത്തിലേത് എന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കി മനോരമ. ”കേരളം സന്ദര്‍ശിച്ച് മടങ്ങിയ ബ്രിട്ടിഷ് യുവതിയെ ട്രെയിനില്‍ പീഡിപ്പിച്ചു” എന്നതായിരുന്നു മനോരമയുടെ തലക്കെട്ട്. സംഭവം നടന്നത് കര്‍ണാടകയിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ ഹംപിയിലാണെന്നിരിക്കെയാണ് മനോരമ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ തലക്കെട്ട് നല്‍കിയത്.

ഹംപി എക്‌സ്പ്രസ് ട്രെയിനില്‍ വെച്ചാണ് പീഡനം നടന്നത്. സംഭവത്തിലെ പ്രതിയും കര്‍ണാടക സ്വദേശിയാണ്. ഹംപി സന്ദര്‍ശിച്ചതിന് ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത് എന്ന് മനോരമയുടെ റിപ്പോര്‍ട്ടിലുണ്ട്.

Also Read : ഗ്യാൻവ്യാപി മസ്ജിദ് വിവാദത്തിൽ സംഘപരിവാറിന് തിരിച്ചടി: വസുഖാന ശുചീകരിക്കുവാൻ സുപ്രീംകോടതി അനുമതി

പീഡിപ്പിക്കപ്പെട്ട ബ്രിട്ടീഷ് യുവതി കര്‍ണാടക സന്ദര്‍ശിക്കുന്നതിന് മുമ്പ് കേരളം സന്ദര്‍ശിച്ചിരുന്നു. ഇത് തെറ്റിധരിപ്പിക്കുന്ന രീതിയില്‍ മനോരമ വാര്‍ത്തായക്കുകയായിരുന്നു. വിദേശ ടൂറിസ്റ്റുകളെ കേരളത്തില്‍ പീഡിപ്പിക്കുന്നു എന്ന വാര്‍ത്താന്തരീക്ഷം സൃഷ്ടിക്കാന്‍ പാകത്തിലുള്ള ഒരു തലക്കെട്ട് മനോരമ നല്‍കിയതില്‍ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News