ഏക സിവിൽ കോഡിൽ മനോരമയുടെ നുണയും കോൺഗ്രസിൻ്റെ ഇരട്ടത്താപ്പും;  ഫേസ്ബുക്ക് കുറിപ്പ്

എകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് കോൺഗ്രസിൻ്റെ ഇരട്ടത്താപ്പും മനോരമയുടെ നുണയും പൊളിച്ചടുക്കിയുള്ള കുറിപ്പ് വെറലാകുന്നു.രമേഷ് എ കെ എന്ന വ്യക്തിയുടെ കുറിപ്പാണ് ഇപ്പോൾ ചർച്ചാ വിഷയം.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിൽ കോൺഗ്രസ്സിന്റെ ഇരട്ടത്താപ്പ് പുറത്തായപ്പോൾ
“അടിയൻ ലച്ചിപ്പോം ” എന്നും പറഞ്ഞ് കിട്ടിപ്പോയ് ഒരു വടി എന്ന മട്ടിൽ പാഞ്ഞടുത്ത മനോരമയുടെ വാർത്ത വെള്ളം കൂടാതെ ഡ്രൈ ആയി വലിച്ചു കയറ്റിയവർക്ക് തെറ്റി. മനോരമക്ക് തെറ്റില്ലെന്ന് കരുതിയവർക്കും തെറ്റി.
1985 ജൂലായ് 9ന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം എന്ന് സി പി ഐ എം ആവശ്യപ്പെട്ടു എന്നതാണ് മനോരമയുടെ ഇന്നത്തെ പ്രധാന നുണ.
പറഞ്ഞതിൽ ഒരു സത്യമുണ്ട്. 1985 ജൂലായ് 9ന് കേരള നിയമസഭ നടന്നിട്ടുണ്ട്. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് മനോരമ പറയുന്ന എംഎൽഎമാർ ചോദ്യം ഉന്നയിച്ചിട്ടുമുണ്ട്. ചോദ്യം എന്തെന്നല്ലേ ?

a)ഏകീകൃത സിവിൽ കോഡ് ഉണ്ടാക്കുന്നതിന് ന്യൂനപക്ഷങ്ങളുടെ ഇടയിൽ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച് സംസ്ഥാന സാമൂഹ്യ ക്ഷേ
ബോർഡുകളുടെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്രത്തിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ടോ ?
b) ഈ പ്രശ്നം സംബന്ധിച്ച് കേരള സർക്കാറിന്റെ അഭിപ്രായം എന്തെന്ന് വ്യക്തമാക്കാമോ?
ഉത്തരങ്ങൾ: a) ഇല്ല
b) ഈ പ്രശ്നം സംബന്ധിച്ച് പുതുതായി ഒന്നും ആലോചനയിൽ ഇല്ല.
നേരിട്ടുള്ള ഒരു ചോദ്യത്തിന് ഉത്തരം നൽകുന്നതിന് പകരം ഞഞ്ഞാ മിഞ്ഞാ പറയുന്ന തരത്തിലുള്ള മറുപടിക്കെതിരെ
ഇകെ നായനാർ ശക്തമായി പ്രതികരിക്കുന്നുണ്ട്. “പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി മിനഞ്ഞാന്ന് പൊതു സിവിൽ കോഡ് വേണമന്ന്പറയുന്ന 44ാം വകുപ്പ് നീക്കം ചെയ്യാൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ല എന്ന് ഒരു ചോദ്യത്തിന് മറുപടി നൽകുകയുണ്ടായി. ഇതിനെ ആധാരപ്പെടുത്തിയാണ്, ഇവിടെ ചോദിച്ച ചോദ്യം…..: ഈ വകുപ്പിനെതിരായുള്ള അഭിപ്രായങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ശബ്ദമുയർത്തുന്നുണ്ട്. ഇതിനെ പറ്റി കേരളാ ഗവൺമെ
ന്റിന്റെ സമീപനം എന്താണ് എന്നാണ് ഇവിടെ ചോദിച്ചത്. എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. “അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന മട്ടിലുള്ള മറുപടിക്കിട്ടൊരു കൊട്ട് കൊടുത്താണ് നായനാർ നിർത്തിയത്.

“പാർലമെന്റിൽ ഇതിനെക്കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായമറിയാൻ വേണ്ടി നിർദേശങ്ങൾ അയച്ചിട്ടുണ്ടെന്നാണ് മറുപടി പറഞ്ഞത്. അത് കേരളത്തിന് മാത്രമായിട്ട് എന്താണ് കിട്ടാതായതെന്ന് എനിക്കറിയില്ല ” എന്നാണ് എം വി രാഘവൻ പറഞ്ഞത്.
ഒരു പുതിയ സിവിൽ കോഡ് ഈ രാജ്യത്തെ ന്യൂനപക്ഷത്തിനു കൂടി ആവശ്യമാണെന് അവരെ ബോധ്യപ്പെടുത്തുന്നതിനും ഭരണഘടനയിലെ നിർദേശകതത്വങ്ങൾ നടപ്പിലാക്കുന്നതിനും അനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നതിന് ഈ ഗവൺമെന്റ് എന്തെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു നേർ ചോദ്യം. ഉടൻ നടപ്പിലാക്കണമെന്നല്ല, നടപ്പിലാക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമോ എന്നാണ് ചോദ്യം.
വി.ജെ. തങ്കപ്പന്റെ ചോദ്യത്തിലും അതേ കാര്യമാണ് ഉന്നയിച്ചത്. “ഇന്ത്യൻ ഭരണഘടനക്ക് രൂപം കൊടുത്ത ആളുകൾ ഭാവിയിൽ ഇന്ത്യക്ക് ഒരു പൊതു സിവിൽ നിയമം ഉണ്ടാകണമെന്നുള്ള അഭിപ്രായത്തോട് കൂടിയാണ് 44ാം വകുപ്പ് ഇന്ത്യൻ ഭരണഘടനയിൽ എഴുതിച്ചേർത്തത്. ആ ലക്ഷ്യം നേടുന്നതിനു വേണ്ടി സംസ്ഥാന ഗവൺമെ
ന്റൊ അല്ലെങ്കിൽ സംസ്ഥാനഗവൺമെന്റിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് പാർട്ടിയോ എന്തെങ്കിലും പ്രചാരണ പരിപാടി നടത്തി ആ ലക്ഷ്യപ്രാപ്തിയിലെത്താൻ തയാറാകുമോ ” എന്നായിരുന്നു ചോദ്യം.
എകെ പത്മനാഭൻ മാസ്റ്റർ അതേ ചോദ്യോത്തരവേളയിൽ വെളിപ്പെടുത്തിയത് 44ാം വകുപ്പ് റദ്ദാക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ്. ആ സാഹചര്യത്തിൽ ഉയർന്ന ചോദ്യമാണ്, ആ വകുപ്പ്പ്രയോഗത്തിൽ വരുത്തുന്നതിനുള്ള
” പ്രചാരണം സംഘടിപ്പിക്കാൻ ” സാംസ്കാരിക വകുപ്പിലെ സെക്കുലർ ആയ ഉദ്യോഗസ്ഥരെ നിയമിക്കാനാവുമോ എന്ന്!
വിവിധ സമുദായങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടും വിശ്വാസത്തിലെടുത്തും അവരുടെ കൂടി അഭിപ്രായൈക്യം ഉറപ്പു വരുത്തിക്കൊണ്ടും മാത്രമേ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാനാവൂ എന്നു തന്നെയാണ് സി പി ഐ എമ്മിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തെയും നിലപാട്. അതങ്ങനെയല്ല എന്ന് വരുത്തേണ്ടത് മനോരമയുടെ രാഷ്ട്രീയം .
പഴയ രേഖകൾ തങ്ങൾക്ക് കിട്ടുന്നത്ര എളുപ്പം മറ്റാർക്കും കിട്ടില്ലെന്ന് കരുതി തട്ടി വിട്ട നുണ പപ്പടം പൊട്ടുന്ന പോല പൊട്ടിച്ചിതറുന്നത് കണ്ട്
മനോരമ ലേഖകൻ എന്തു ചെയ്യും? അടുത്ത നുണക്ക് കോപ്പ് കൂട്ടും .വേറെ എന്തെടുക്കാൻ? |

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here