കെ സ്‌മാര്‍ട്ട് വ്യാജ വാര്‍ത്ത: ഒടുവില്‍ മാപ്പ് പറഞ്ഞ് മനോരമ ന്യൂസ്

നുണപ്രചാരണങ്ങൾ പൊളിയുമ്പോൾ ആവർത്തിക്കുന്ന മാപ്പ് പറച്ചിൽ എന്നത് മനോരമയുടെ സ്ഥിരം പല്ലവിയാണ്. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെ സ്‌മാർട്ട് ആപ്പ് വിഷയത്തിൽ പുറത്തുവന്ന മനോരമ ന്യൂസിന്‍റെ ഖേദ പ്രകടനം. കെ സ്‌മാർട്ട് ആപ്പ് പ്രവർത്തനരഹിതമാണെന്ന് പറഞ്ഞുള്ള വ്യാജ വാര്‍ത്തയില്‍  ചൈനീസ് ആപ്പിന്‍റെ ദൃശ്യമാണ് നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് മനോരമ ന്യൂസ്, കെ സ്‌മാർട്ടിനെ കുറിച്ചുള്ള വാർത്ത നല്‍കിയത്. കെ സ്‌മാർട്ട് ആപ്പിന്റെ യഥാർത്ഥ ലോഗോക്ക് പകരം ചൈനീസ് ആപ്പിന്‍റെ ലോഗോ വെച്ചാണ് മനോരമ വാർത്ത നൽകിയത്. മറ്റൊരു ആപ്പിന്‍റെ പ്രശ്‌നങ്ങള്‍ കെ സ്‌മാര്‍ട്ടിന്‍റെ പോരായ്‌മകള്‍ എന്ന രൂപത്തില്‍ വാര്‍ത്ത നല്‍കിയതോടെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തിയത്.

ALSO READ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌; നിലവിലെ ചാമ്പ്യനെ പരാജയപ്പെടുത്തി ജൊകോവിച്ച്‌ മൂന്നാംറൗണ്ടിൽ

കെ സ്‌മാര്‍ട്ടിന്‍റെ ലോഗോ പോലും ശ്രദ്ധിക്കാതെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയതിനെതിരെ വിമര്‍ശനവും പരിഹാസവും ശക്തമാണ്. തദ്ദേശവകുപ്പിന്‍റെ കെ സ്‌മാര്‍ട്ട് ആപ്പിനെക്കുറിച്ച് ജനങ്ങള്‍ ഉയര്‍ത്തിയ പരാതികളുടെ ഭാഗമായി സംപ്രേഷണം ചെയ്‌ത വാര്‍ത്തയില്‍ ഏതാനും സെക്കന്‍ഡ് നേരം ആപ്പിന്‍റെ ശരിയായ ചിത്രത്തിനു പകരം മറ്റൊരു ആപ്പിന്റെ ചിത്രം ഉള്‍പ്പെട്ടതില്‍ മനോരമ ന്യൂസ് ഖേദം അറിയിക്കുന്നു എന്നാണ് മനോരമ ന്യൂസ് വ്യക്തമാക്കിയത്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സർട്ടിഫിക്കറ്റ് കെ സ്‌മാര്‍ട്ട് ആപ്പിലൂടെ അരമണിക്കൂറിനുള്ളിൽ ലഭിച്ചിരുന്നു. ആപ്പ്‌ളിക്കേഷന്‍റെ മികവ് വ്യക്തമായിട്ടും സർക്കാരിനെ ഇകഴ്ത്തി കാണിക്കാന്‍ മനോരമ വ്യാജ വാര്‍ത്ത നല്‍കിയതിനെതിരെ വിവിധ കോണുകളില്‍ നിന്നായി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇത് കൂടെ കണക്കിലെടുത്താണ് ഖേദ പ്രകടനം.

ALSO READ: കെഎസ്ആര്‍ടിസി വീണ്ടും കാക്കി യൂണിഫോമിലേക്ക്; യൂണിഫോമുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ഗണേഷ്‌കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News