
മനോരമയുടെ സര്‍വേയല്ലേ ഇപ്പോഴുള്ള ചര്‍ച്ചാ വിഷയം, ലേറ്റസ്റ്റ് സര്‍വേയ്ക്ക് പുറമേ മനോരമയുടെതന്നെ 2021ലെ സര്‍വേയും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഇന്ന് ഭരണത്തിലിരിക്കുന്ന മന്ത്രിമാരടക്കം 28 പേരെ സര്‍വേ നടത്തി തോല്‍പ്പിച്ച ചരിത്രവും മനോരയ്ക്കുള്ളതാണല്ലോ. പുതിയ സര്‍വേയിലാകട്ടെ, മണിക്കൂറില്‍ നാല്‍പ്പത്തിയെട്ട് വട്ടം വാക്കുമാറ്റി പറയുന്ന, നാഴികയ്ക്ക് നാല്‍പത് വട്ടം മാധ്യമങ്ങളെ വിളിച്ച്, പ്രത്യേക താല്‍പര്യമുള്ള മാധ്യമങ്ങള്‍ക്ക് മാത്രം എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന, ബാക്കി മാധ്യമങ്ങള്‍ക്ക് പരിഹാസം വാരിവിതറി നല്‍കുന്ന വിഡി സതീശന്, മാര്‍ക്ക് വാരിക്കോരി കൊടുത്ത് മനോരമ ജയിപ്പിച്ചിട്ടുണ്ട്. കേരളത്തിന്‍റെ മനസ്സ് സതീശനൊപ്പമെന്നാണ് മനോരമ പറയുന്നത്. തെരഞ്ഞെടുപ്പ് ദിവസമാകുമ്പോഴേയ്ക്കും സതീശന് 100 % കവിയാതിരുന്നാല്‍ മതിയായിരുന്നു. പിന്നെ ഒരു തരത്തില്‍ നോക്കിയാല്‍ അങ്ങനെയെങ്കിലും ഒരു വിജയം സതീശന്‍ കണ്ട് രസിക്കട്ടെ.
Also read: ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്
ഒരു സര്‍വേയുടെ ക്ഷീണം തീരും മുന്‍പാണ് മനോരമ അടുത്ത സര്‍വേയുമായി എത്തിയിരിക്കുന്നത്. ആവേശം മൂത്ത് ബജറ്റിനെക്കുറിച്ച് ജനങ്ങളോട് ചോദിച്ചപ്പോള്‍, പ്രതീക്ഷിച്ചതിനിപ്പുറം സപ്പോര്‍ട്ടാണ് സര്‍ക്കാരിന് ലഭിച്ചത്. വെറുമൊരു പോള്‍ ഫലമായിരുന്നില്ല അത്. മറിച്ച്, പ്രതിസന്ധികളില്‍ തങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരിനോടുള്ള മലയാളി മനസ്സിന്റെ ഹൃദയസ്പര്‍ശിയായ നന്ദിപ്രകടനം തന്നായിരുന്നു. സഹിക്കുമോ മനോരമയ്ക്ക്, അപ്പോള്‍ തന്നെ പോള്‍ വലിച്ചിരുന്നു.

Also read: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്: വിജിലൻസ് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും
2021-ലെ മനോരമയുടെ സര്‍വേഫലം അനുസരിച്ച് തോല്‍ക്കും എന്ന് പറഞ്ഞ P രാജീവ്, MB രാജേഷ്, മുഹമ്മദ് റിയാസ്, അബ്ദുറഹ്മാന്‍, അഹമ്മദ് ദേവര്‍കോവില്‍, R ബിന്ദു തുടങ്ങിയവര്‍ തോറ്റവരായിരുന്നു. ആ പ്രെഡിക്ഷന്‍ ഒന്ന് നോക്കണേ, വ്യവസായ മേഖലയെ 28ാം സ്ഥാനത്തുനിന്ന് തുടര്‍ച്ചയായി ഒന്നാംസ്ഥാനത്ത് നിര്‍ത്തുന്ന മന്ത്രി പി രാജീവൊക്കെ ജയിച്ച് കാണാന്‍പോലും മനോരമ കൂട്ടാക്കിയിരുന്നില്ല.

ഈ മന്ത്രിമാരൊക്കെ ജയിച്ചത് മനോരമ എങ്ങനെ സഹിച്ചോ ആവോ. മാത്രമോ, മനോരമ ജയിപ്പിച്ച ചില കോണ്‍ഗ്രസുകാരൊക്കെ ഇപ്പോള്‍ ബിജെപിയിലുമാണ്. സൈഡില്‍ നിന്ന് സതീശനേയും കൂട്ടരേയും മാത്രം പൊക്കിയടിച്ച് ശത്രുക്കളെ കൂട്ടിക്കൊടുക്കുകയാണ് മനോരമ ചെയ്യുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

